ബേസിലിന് നായികയായി നസ്രിയ : ‘സൂക്ഷ്മദര്‍ശനി’ ആരംഭിച്ചു
ബേസില്‍ ജോസഫിന്റെ നായികയായി നസ്രിയ നസിം. എം സി ജിതിന്‍ സംവിധാനം ചെയ്യുന്ന ‘സൂക്ഷ്മദര്‍ശനി’ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഭ്രമയുഗത്തിന് ശേഷം നടന്‍ സിദ്ധാര്‍ത്ഥ് ഭരതനും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അതേ സമയം പൃഥ്വിരാജ്-ബേസില്‍ ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഗുരുവായൂര്‍ അമ്പലനടയില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ആഗോളതലത്തിൽ ചിത്രം 75 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. റിലീസ് ചെയ്ത 13 ദിവസം കൊണ്ടാണ് ഈ നേട്ടം.