PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSHARJAHഷാർജ പുസ്തകമേള പുരസ്കാരങ്ങൾ സമ്മാനിച്ച് ഷെയ്ഖ ബൊദൂർ ; ആൻ്റോയ്ൻ ദുവൈഹിക്ക് മികച്ച അറബിക് നോവലിനുള്ള പുരസ്കാരം.

ഷാർജ പുസ്തകമേള പുരസ്കാരങ്ങൾ സമ്മാനിച്ച് ഷെയ്ഖ ബൊദൂർ ; ആൻ്റോയ്ൻ ദുവൈഹിക്ക് മികച്ച അറബിക് നോവലിനുള്ള പുരസ്കാരം.

ഷാർജ പുസ്തകമേള പുരസ്കാരങ്ങൾ സമ്മാനിച്ച് ഷെയ്ഖ ബൊദൂർ ; ആൻ്റോയ്ൻ ദുവൈഹിക്ക് മികച്ച അറബിക് നോവലിനുള്ള പുരസ്കാരം.

ഷാർജ: 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ (SIBF 2026) പുരസ്കാരങ്ങൾ ഷാർജ ബുക്ക് അതോറിറ്റി (SBA) ചെയർപേഴ്സൺ ഷെയ്ഖ ബൊദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി സമ്മാനിച്ചു. എക്സ്പോ സെന്റർ ഷാർജയിൽ നടന്ന ചടങ്ങിൽ SBA സിഇഒ അഹ്മദ് ബിൻ റക്കാദ് അൽ അമേരി, എഴുത്തുകാർ, പ്രസാധകർ, സാംസ്കാരിക-മാധ്യമ രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു.

എൻട്രികളിൽ വൻ വർധന

ഇമാറാത്തി, അറബിക്, അന്താരാഷ്ട്ര വിഭാഗങ്ങളിലായി ഇത്തവണ 3,018 എൻട്രികൾ ലഭിച്ചു. മികച്ച ഇമാറാത്തി പുസ്തക വിഭാഗങ്ങളിലെ എൻട്രികൾ 2025-ലെ 184-ൽ നിന്ന് 380 ആയി ഇരട്ടിയിലധികമായി. മികച്ച അറബിക് നോവൽ വിഭാഗത്തിൽ 1,339-ൽ നിന്ന് 1,593 ആയും, മികച്ച അന്താരാഷ്ട്ര പുസ്തക വിഭാഗത്തിൽ 454-ൽ നിന്ന് 1,045 ആയും എൻട്രികൾ ഉയർന്നു.

പ്രധാന പുരസ്കാര ജേതാക്കൾ

  • ഷാർജ പുരസ്കാരം, മികച്ച അറബിക് നോവൽ: ആൻ്റോയ്ൻ ദുവൈഹി (“അൽ ശിതാ അൽ കബീർ”, അറബ് സയന്റിഫിക് പബ്ലിഷേഴ്സ്)
  • മികച്ച അന്താരാഷ്ട്ര ഫിക്ഷൻ: മാർഷ്യ ഹച്ചിൻസൺ (“ദ മേഴ്സി സ്റ്റെപ്പ്”, കസാവ റിപ്പബ്ലിക് പ്രസ്)
  • മികച്ച അന്താരാഷ്ട്ര നോൺ-ഫിക്ഷൻ: നിർമല ലക്ഷ്മൺ (“ദ തമിൾസ്: എ പോർട്രെയ്റ്റ് ഓഫ് എ കമ്മ്യൂണിറ്റി”, ആലെഫ് ബുക്ക് കമ്പനി പ്രൈവറ്റ് ലിമിറ്റഡ്)

മികച്ച ഇമാറാത്തി പുസ്തകങ്ങൾ

നാല് വിഭാഗങ്ങളിലായി മറിയം അൽ സറൂണി (മികച്ച ഇമാറാത്തി നോവൽ), സുറൂർ ഖലീഫ അൽ കഅബി (മികച്ച അക്കാദമിക് ഗ്രന്ഥം), ഡോ. ശിഹാബ് ഗാനിം (മികച്ച സർഗസാഹിത്യ ഗ്രന്ഥം, കവിത), സാലിഹ് അൽ ബഹർ (മികച്ച ഇമാറാത്തി പ്രഥമ നോവൽ) എന്നിവർ പുരസ്കാരങ്ങൾ നേടി.

പ്രസാധക പുരസ്കാരങ്ങൾ

മികച്ച പ്രാദേശിക പ്രസാധകനായി അൽ ഖാസിമി പബ്ലിക്കേഷൻസും, മികച്ച അറബിക് പ്രസാധകനായി ലെബനനിലെ അറബ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ആൻഡ് പബ്ലിഷിങ്ങും, മികച്ച അന്താരാഷ്ട്ര പ്രസാധകനായി പോളണ്ടിലെ സോണിയ ഡ്രാഗ പബ്ലിഷിങ് ഹൗസും തെരഞ്ഞെടുക്കപ്പെട്ടു.

എഴുത്തുകാരുടെയും പ്രസാധകരുടെയും സർഗാത്മകവും ബൗദ്ധികവുമായ സംഭാവനകളെ അംഗീകരിക്കുകയാണ് പുരസ്കാരങ്ങളുടെ ലക്ഷ്യമെന്ന് SIBF ജനറൽ കോർഡിനേറ്റർ ഖൗല അൽ മുജൈനി പറഞ്ഞു. ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ സാംസ്കാരിക കാഴ്ചപ്പാടിന്റെ ഭാഗമാണ് ഈ പ്രോത്സാഹനമെന്നും, ഷെയ്ഖ ബൊദൂറിൻ്റെ നേതൃത്വത്തിൽ പ്രസാധക വ്യവസായം വികസിപ്പിക്കാനും അന്താരാഷ്ട്ര സാന്നിധ്യം വർധിപ്പിക്കാനുമുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

സ്പോൺസർമാർക്കും പങ്കാളികൾക്കും ആദരം

മേളയുടെ സ്പോൺസർമാരെയും പങ്കാളികളെയും ഷെയ്ഖ ബൊദൂർ ആദരിച്ചു. ഇത്തിസലാത്ത് (ഔദ്യോഗിക ടെലികമ്മ്യൂണിക്കേഷൻ പങ്കാളി), ഷാർജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റി (മീഡിയ പങ്കാളി), ബാങ്ക് ഓഫ് ഷാർജ, എക്വിറ്റി, SAS, ട്രെൻഡ്സ് റിസർച്ച് ആൻഡ് അഡ്വൈസറി, എക്സ്പോ സെന്റർ ഷാർജ എന്നിവരും ഒമൈർ ട്രാവൽ ഏജൻസി, നാഷണൽ പെയിന്റ്സ് എന്നിവരും ആദരം ഏറ്റുവാങ്ങി.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment