PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബിയിൽ പ്രവാസി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു ; അമ്മയ്ക്കും മകനും ദാരുണാന്ത്യം.

അബുദാബിയിൽ പ്രവാസി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു ; അമ്മയ്ക്കും മകനും ദാരുണാന്ത്യം.

അബുദാബിയിൽ പ്രവാസി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു ; അമ്മയ്ക്കും മകനും ദാരുണാന്ത്യം.

അബുദാബി: അബുദാബിയിൽ ബംഗ്ലാദേശി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് അമ്മയും കൗമാരക്കാരനായ മകനും ദാരുണമായി മരിച്ചു. തിങ്കളാഴ്ച രാത്രി അബുദാബി അൽ ഐൻ റോഡിൽ അൽ വത്ബ പാലത്തിന് സമീപമായിരുന്നു സംഭവം. അഷിമ ചൗധരി (48), മകൻ അരിത്ര ബിശ്വാസ് (15) എന്നിവരാണ് മരിച്ചത്. കാറോടിച്ചിരുന്ന ഭർത്താവ് ശ്രീ സ്വരൂപ് കാന്തി ബിശ്വാസ് (48) പരുക്കുകളോടെ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രി ഒൻപതോടെയായിരുന്നു അപകടം. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മറ്റും ഒത്തുകൂടലിന് പോവുകയായിരുന്ന ഇവർ സഞ്ചരിച്ച കാറിന് പിന്നിൽ മറ്റൊരു വാഹനം അതിവേഗത്തിൽ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. ദീർഘകാലമായി യുഎഇയിൽ പ്രവാസികളാണ് ഈ കുടുംബം. 2003 മുതൽ അബുദാബിയിലുള്ള ശ്രീ സ്വരൂപ് എൻജിനീയറാണ്. ഭാര്യ ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തുവരികയായിരുന്നു. ദമ്പതികളുടെ മൂത്ത മകൾ ദുബായിലെ കോളേജിൽ വിദ്യാർഥിനിയാണ്. അപകടം നടന്ന സമയത്ത് അവർ വീട്ടിലായിരുന്നു. മരിച്ച മകൻ അബുദാബിയിലെ ഒരു സ്കൂളിലാണ് പഠിച്ചിരുന്നത്. കുടുംബത്തിന്റെ സംസ്കാര ചടങ്ങുകൾ യുഎഇയിൽ തന്നെ നടക്കാനാണ് സാധ്യത.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment