സർ സയ്യിദ് കോളേജ് തളിപ്പറമ്പ അബുദാബി അലുംനി സോക്കർ ഫെസ്റ്റ് 2026 ഫുട്ബോൾ ടൂർണമെന്റിന്റെ ട്രോഫി അനാച്ഛാദന പരിപാടി സംഘടിപ്പിച്ചു.
അബുദാബി: സർ സയ്യിദ് കോളേജ് തളിപ്പറമ്പ അബുദാബി അലുംനി സോക്കർ ഫെസ്റ്റ് 2026 ഫുട്ബോൾ ടൂർണമെന്റിന്റെ ട്രോഫി അനാച്ഛാദന പരിപാടി സംഘടിപ്പിച്ചു. ഒക്ടോബർ 17 ന് അബുദാബിയിലെ ഹുദൈരിയാത് 321 ഗ്രൗണ്ടിൽ ആണ് ഫെസ്റ്റ് നടക്കുക. റഫീഖ് എസ്.എൽ.പി പ്രോഗ്രാം കോർഡിനേറ്റർ ആയ പരിപാടിയുടെ ഉൽഘാടനം അലുംനി ചെയർമാൻ അജയ് കുമാർ നിർവഹിച്ചു. വർക്കിംഗ് ചെയർമാൻ മുഹമ്മദലി മാങ്കടവ് അധ്യക്ഷതയും, ജനറൽ സെക്രട്ടറി നൗഫൽ സി.പി , ട്രഷറർ സൽസബീൽ ഹംസ തുടങ്ങിയവർ നേതൃത്വം നൽകി. സ്പോർട്സ് കോർഡിനേറ്റർമാരായ ഷക്കീർ അഹമ്മദ്, നസീബ് കൊവ്വ, സുബൈർ, അഫ്സൽ കെ.സി, മീഡിയ കോർഡിനേറ്റർ മാരായ റാഷിദ് ഹമീദ്, മുഹമ്മദ് ആലം, ഷബീർ അള്ളാംകുളം കൂടാതെ ടൂർണ്ണമെന്റ് നടത്തിപ്പുകാരായ കെഫാ അംഗങ്ങളും പരിപാടിയിൽ സംബന്ധിച്ചു. ഇൻഫിനിറ്റി ഗ്രൂപ്പ് പ്രതിനിധി ഹാഷിം, ലുലു എക്സ്ചേഞ്ച് പ്രതിനിധി സലീം ചിറക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു. അലുംനി മുൻഭാരവാഹികളായ കാസിം അബുബക്കർ, മുസ്തഫ മൈദാനി, അഷ്‌റഫ് കെ.വി, നൗഷാദ് മാഹി, ഇബ്രാഹിം ഏഴാം മൈൽ, തുടങ്ങിയവർ സംസാരിച്ചു. സോക്കർ ഫെസ്റ്റ് 2026 ന്റെ ഭാഗമായിക്കൊണ്ട് മെഹന്തി ഡിസൈനിംഗ് മത്സരം, മലബാർ സ്നാക്ക്സ് പാചകമത്സരം, കുട്ടികൾക്കുള്ള ഗെയിമുകൾ തുടങ്ങി വിവിധ മത്സരങ്ങളും കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ടെന്നു അലുംനി ഭാരവാഹികൾ അറിയിച്ചു.