PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ ‘കൊയ്ത്തുത്സവം 2026 ‘ നായി എത്തിയത് അയ്യായിരത്തിലധികം സന്ദർശകർ

അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ ‘കൊയ്ത്തുത്സവം 2026 ‘ നായി എത്തിയത് അയ്യായിരത്തിലധികം സന്ദർശകർ

അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ ‘കൊയ്ത്തുത്സവം 2026 ‘ നായി എത്തിയത് അയ്യായിരത്തിലധികം സന്ദർശകർ

അബുദാബി: അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ പരമ്പരാഗതമായി നടന്നു വരുന്ന വാർഷിക കൂട്ടായ്മ , ‘കൊയ്ത്തുത്സവം ‘ 2026 നവംബർ 15 ഞായറാഴ്ച ജനസഹസ്രങ്ങളുടെ സന്ദർശനത്തിരക്കിൽ വിപുലമായ പരിപാടികളോടെ നടന്നു. രാവിലെ മുതൽ രാത്രി വരെ നീണ്ടുനിന്ന ആഘോഷങ്ങളിൽ അയ്യായിരത്തിലധികം പേർ പങ്കെടുത്തു. രാവിലെ ദേവാലയത്തിലെ പ്രധാന ആരാധനാ കർമ്മമായ വിശുദ്ധ കുർബാനക്ക് ശേഷം കൊയ്ത്തുത്സവത്തിന്റെ ആദ്യഘട്ട പരിപാടികളിൽ ‘ജോർജിയൻ ഭജൻസ് ‘ അവതരിപ്പിച്ച ഭക്തികീർത്തനാലാപം – ‘ഭജൻ’ , തുടർന്ന് നടന്ന ‘അമേരിക്കൻ ലേലം’, എന്നിവ ശ്രദ്ധേയമായി. അതോടൊപ്പം രുചികരമായ നാടൻ ഭക്ഷണങ്ങളുടെ വിവിധ സ്റ്റാളുകളും പ്രവർത്തിച്ചിരുന്നു. ഉച്ചയ്ക്കുശേഷം കൊയ്ത്തുത്സവം പ്രധാനഘട്ടത്തിലേക്കു കടക്കുമ്പോൾ ദേവാലയാങ്കണത്തിലെ വർണാഭമായ വേദിയിൽ വലിയ സന്ദർശനത്തിരക്കാണാനുഭവപ്പെട്ടത്.

മുഖ്യാതിഥി , മലയാള ചലച്ചിത്ര സംവിധായകനും അഭിനേതാവുമായ ജോണി ആൻറണി , വിശിഷ്ടാതിഥി പ്രശസ്ത മലയാള ചലച്ചിത്ര പിന്നണിഗായകൻ  കെ ജി മാർക്കോസ് എന്നിവരെ താലപ്പൊലിയുടെയും ശിങ്കാരിമേളത്തിന്റെയും അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു . ‘2026 – കുടുംബങ്ങളുടെ വർഷം’ (ഇയർ ഓഫ് ഫാമിലി ) എന്ന ‘യൂ എ ഇ’ യുടെ ആശയത്തെ മുഖ്യ പ്രമേയമാക്കി നടത്തപ്പെട്ട കൊയ്ത്തുത്സവത്തിൽ പരമ്പരാഗത എമിറാത്തി, ഇന്ത്യൻ വസ്ത്രങ്ങൾ ധരിച്ച കുടുംബങ്ങൾ സ്വീകരണ റാലിയിൽ അണിനിരന്നതും , സ്വീകരണ കവാടത്തിൽ പ്രത്യേകമായി പ്രദർശിപ്പിച്ച ചിത്രങ്ങളും , വരികളും എല്ലാം ആ ആശയത്തെ അർത്ഥവത്താക്കുന്നതായിരുന്നു. തുടർന്ന് കത്തീഡ്രൽ വികാരി ഫാദർ  ഗീവര്ഗീസ് മാത്യുന്റെ  അധ്യക്ഷതയിൽ നടന്ന പൊതു സമ്മേളനത്തിൽ ദീപം തെളിയിക്കലിന് ശേഷം “Harvest Festival 2026 at a Glance” എന്ന വിവരണത്തിലൂടെ കൊയ്ത്തുത്സവത്തിന്റെ പ്രാധാന്യവും കഴിഞ്ഞ അഞ്ചു ദശാബ്ദങ്ങളിലൂടെ യുള്ള യാത്രയും ചരിത്രവും വളർച്ചയും അവതരിപ്പിച്ചു.

മുഖ്യാതിഥി ജോണി ആൻറണി പ്രധാന സന്ദേശത്തെ തുടർന്ന് സദസ്സുമായി നടത്തിയ ചോദ്യോത്തര വേളയിൽ സിനിമയ്ക്കപ്പുറം മുൻകാല ജീവിതം , സ്വപ്നങ്ങൾ, ഉദ്യോഗം , കുടുംബബന്ധങ്ങൾ, നർമ്മം, തലമുറകളുടെ മാറ്റം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. വിശിഷ്ടാതിഥി  കെ ജി മാർക്കോസ് , എൻ ടി വി ചെയർമാൻ മാത്തുക്കുട്ടി ജോസഫ് കഡോൺ, കത്തീഡ്രൽ അസിസ്റ്റന്റ് വികാരി നിതിൻ മാത്യു അച്ചൻ എന്നിവരും സദസ്സിനെ അഭിസംബോധന ചെയ്തു. കൊയ്ത്തുത്സവം 2026നെ പിന്തുണച്ച സ്പോൺസേഴ്‌സിനെയും ചടങ്ങിൽ ആദരിച്ചു. 70 വയസ്സ് പിന്നിട്ടിട്ടും ശബ്ദത്തിന്റെ തനിമയും മാധുര്യവും നിലനിർത്തി കെ ജി മാർക്കോസ് സദസ്സിനെ വിസ്മയിപ്പിച്ചു.  മാർക്കോസ് ഇതിനു മുൻപ് 2003-ലും കത്തീഡ്രൽ അങ്കണത്തിൽ സംഗീത പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.


ഇന്ത്യൻ ,അറേബ്യൻ , കോണ്ടിനെന്റൽ എന്നിങ്ങനെ വിവിധ തരം ഭക്ഷണ വിഭവങ്ങളുടെ ഒട്ടനവധി സ്റ്റാളുകൾ ,പരിസ്ഥിതി സൗഹൃദ ഇനങ്ങൾ , ഗെയിംസ് സ്റ്റാളുകൾ , ലക്കി ഡ്രോകൾ , ഗൃഹോപകരണ ശാലകൾ , എന്നിവിടങ്ങളിൽ എല്ലാസമയവും വലിയ ജനപങ്കാളിത്തം ആണ് അനുഭവപ്പെട്ടത് . ആവേശോജ്ജ്വലമായ നറുക്കെടുപ്പോടെയാണ് സായാഹ്നപരിപാടികൾക്കു സമാപനം കുറിച്ചത്കത്തീഡ്രൽ വികാരിമാർ , മാനേജിങ് കമ്മിറ്റി , ഹാർവെസ്റ് ഫെസ്റ്റിവൽ എക്സിക്യൂട്ടീവ് കമ്മിറ്റി , വിവിധ സബ് കമ്മിറ്റികൾ , സ്പോൺസർസ്, അഭ്യുദയകാംക്ഷികൾ ,സ്റ്റാൾ പ്രവർത്തകർ , സന്നദ്ധ പ്രവർത്തകർ , സംഗീത പരിപാടികളിൽ പങ്കെടുത്തവർ,സാങ്കേതികപ്രവർത്തകർ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തെ നന്ദിയോടെ അനുസ്മരിച്ചുകൊണ്ട് പ്രാർത്ഥനയോടെ കൊയ്ത്തുത്സവം 2026 സമംഗളം സമാപിച്ചു.

മുൻതലമുറകൾ കൈമാറിയ നന്ദി സമർപ്പണത്തിന്റെയും വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും പാരമ്പര്യത്തെ പുതിയ തലമുറയുടെ സർഗാത്മകതയോടും സാങ്കേതികവിദ്യയോടും ചേർത്ത് മുന്നോട്ടുകൊണ്ടുപോകുന്ന ഒരു പ്രവാസി കുടുംബസംഗമമായ Harvest Festival 2026 വിജയകരമാക്കുന്നതിനായി, കത്തീഡ്രൽ വികാരി റവ. ഫാദർ  ഗീവർഗീസ് മാത്യു, സഹവികാരി റവ. ഫാദർ  നിതിൻ മാത്യു, കത്തീഡ്രൽ ട്രസ്റ്റി സാം ജി. ഡാനിയേൽ, സെക്രട്ടറി സന്തോഷ് ജോർജ്, ജോയിന്റ് ഫിനാൻസ് കൺവീനർ അജു തങ്കച്ചൻ, ജോയിന്റ് ജനറൽ കൺവീനർ ബിജോ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ കത്തീഡ്രൽ മാനേജിംഗ് കമ്മിറ്റിയും , ഹാർവെസ്റ് ഫെസ്റ്റിവൽ എക്സിക്യൂട്ടീവ് കമ്മിറ്റിയും വിവിധ സബ് കമ്മിറ്റികളും , കോൺഗ്രിഗേഷനുകളും ഇടവകയിലെ എല്ലാ ആത്മീയ പ്രസ്ഥാനങ്ങളും , പ്രാർത്ഥനയോഗങ്ങളും, എല്ലാ സ്റ്റാൾ പ്രവർത്തകരും ഒരേ മനസ്സോടെ അക്ഷീണം പ്രയത്നിച്ചു.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment