PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeWorldനടൻ നാനാ പടേക്കർ അന്തരിച്ചു

നടൻ നാനാ പടേക്കർ അന്തരിച്ചു

നടൻ നാനാ പടേക്കർ അന്തരിച്ചു

ഗോവ: പ്രശസ്ത ബോളിവുഡ്-മറാത്തി ചലച്ചിത്ര നടൻ നാനാ പടേക്കർ (75) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സ്വന്തം വീട്ടിൽ ബോധരഹിതനായി കണ്ടെത്തിയ അദ്ദേഹത്തെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും വ്യാഴാഴ്ച രാവിലെ 5:20-ഓടെ മരണം സ്ഥിരീകരിച്ചു.

പതിറ്റാണ്ടുകളോളം ഹിന്ദി, മറാത്തി സിനിമകളിൽ സജീവമായിരുന്ന നാനാ പടേക്കർ ഇന്ത്യയിലെ പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളാണ്. 1951 ജനുവരി ഒന്നിന് മഹാരാഷ്ട്രയിൽ ജനിച്ച അദ്ദേഹത്തിന്റേത് അഞ്ചു പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതമായിരുന്നു. 1978-ൽ പുറത്തിറങ്ങിയ ‘ഗമൻ’ എന്ന ചിത്രത്തിലൂടെയാണ് നാനാ പടേക്കർ അഭിനയരംഗത്തേക്ക് കടന്നുവന്നത്.

നാടകങ്ങളിലും മറാത്തി, ഹിന്ദി സിനിമകളിലും വലിയ സംഭാവനകൾ നൽകി. ‘പരിന്ദ’, ‘അങ്കുഷ്’, ‘ക്രാന്തിവീർ’, ‘അഗ്നി സാക്ഷി’, ‘അബ് തക് ഛപ്പൻ’, ‘നടസമ്രാട്ട്’, ‘വെൽക്കം’ തുടങ്ങിയ ചിത്രങ്ങളിലെ ഗംഭീരപ്രകടനങ്ങൾ അദ്ദേഹത്തിന് വൻ ജനപ്രീതി നേടിക്കൊടുത്തു. നാനാ പടേക്കറുടെ സവിശേഷമായ അഭിനയശൈലിയും സംഭാഷണങ്ങളും ഇന്ത്യൻ സിനിമയിലെ അപൂർവതയാണ്.

‘ക്രാന്തിവീർ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. കലാരംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ച് 2013-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ‘പ്രഹാർ: ദി ഫൈനൽ അറ്റാക്ക്’ എന്ന ചിത്രം സംവിധാനം ചെയ്തു. രജനികാന്തിനൊപ്പം ‘കാല’ എന്ന തമിഴ് ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ‘വൻവാസ്’, ‘ഹൗസ്ഫുൾ 5’, ‘ഓ റൊമീറ്റോ’ എന്നിവയാണ് അടുത്ത കാലത്തായി ഇറങ്ങിയ ചിത്രങ്ങൾ.

ചലച്ചിത്രരംഗത്തിന് പുറമെ സാമൂഹിക സേവന രംഗത്തും കർഷക ക്ഷേമ പ്രവർത്തനങ്ങളിലും നാനാ പടേക്കർ സജീവമായി ഇടപെട്ടിരുന്നു. 2015-ൽ മഹാരാഷ്ട്രയിലുണ്ടായ കഠിനമായ വരൾച്ചയും കർഷകരുടെ ആത്മഹത്യകളും കണക്കിലെടുത്ത് അദ്ദേഹം ‘നാം ഫൗണ്ടേഷൻ’ സ്ഥാപിച്ചു. തന്റെ പുരസ്കാരത്തുകകളും സിനിമയിൽനിന്നുള്ള വരുമാനത്തിന്റെ വലിയൊരു പങ്കും അദ്ദേഹം കർഷകരെ സഹായിക്കുന്നതിന് നീക്കിവെച്ചിരുന്നു.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment