സമാജത്തിന്റെ മുഖച്ഛായ മാഗസിൻ പ്രകാശനം ചെയ്തു.
അബുദാബി : അബുദാബി മലയാളി സമാജത്തിന്റെ മുഖച്ഛായ മാഗസിൻ ലുലു ഗ്രൂപ്പ് ഡയറക്ടർ അബൂബക്കർ മലയാളി സമാജം പ്രസിഡണ്ട് സലിം ചിറക്കലിനു നൽകി കൊണ്ട് പ്രകാശനം ചെയ്തു. സമാജം ഹാളിൽ നിറഞ്ഞ് കവിഞ്ഞ സദസ്സിനെ സാക്ഷിയാക്കിയാണ് മുപ്പത് വർഷങ്ങൾക്ക് ശേഷം പുറത്തിറക്കുന്ന മാഗസിൻ പ്രകാശനം ചെയ്യപ്പെട്ടത്. 1996 വരെ മുടങ്ങാതെ എല്ലാ വർഷവും പ്രസിദ്ധീകരിച്ചിരുന്ന മാഗസിൻ പിന്നീട് ഇത്തവണയാണ് പ്രസിദ്ധീകരിക്കുന്നത്. 2019ൽ അമ്പതാം വാർഷികപ്പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു.സമാജം പ്രസിഡണ്ട് സലിം ചിറക്കലിൻ്റെ അദ്ധ്യക്ഷതയിൽ കേരള സോഷ്യൽ സെൻ്റർ പ്രസിഡണ്ട് ടി.കെ മനോജ്, സമാജം കോർഡിനേഷൻ ചെയർമ്മാൻ ബി.യേശു ശീലൻ വൈസ് ചെയർമ്മാൻ എ. എം അൻസാർ,സമാജം വൈസ് പ്രസിഡണ്ട് ടി. എം നിസാർ, മാഗസിൻ ചീഫ് എഡിറ്റർ കെ.വി ബഷീർ എന്നിവർ സംസാരിച്ചു. ലിറ്റററി സെക്രട്ടറി മഹേഷ് എളനാട് ആമുഖ ഭാഷണം നടത്തി ജനറൽ സെക്രട്ടറി ടി.വി. സുരേഷ് കുമാർ സ്വാഗതവും ട്രഷറർ യാസിർ അറഫാത്ത് നന്ദിയും പറഞ്ഞു.
ദിയാ ലക്ഷ്മി ശ്രീജിത്ത് പ്രാർത്ഥന ഗാനം ആലപിച്ചു.

മാഗസിൻ പ്രകാശന ചടങ്ങിൽ വെച്ച് മലയാളി സമാജത്തിനു എന്നും പരിപൂർണ്ണ പിന്തുന്ന നൽകുന്ന ഇന്ത്യൻ മീഡിയ ഫോറത്തിലെ മാധ്യമപ്രവർത്തകരായ സമീർ കല്ലറ, റാഷിദ് പൂമാടം, റസാഖ് ഒരുമനയൂർ , എൻ എം അബൂബക്കർ സഫറുള്ള പാലപ്പെട്ടി, അബ്ദുൾ റഹിമാൻ എന്നിവരെ ആദരിച്ചു.