കേരള സോഷ്യൽ സെന്ററിന് പുതിയ ഭരണസമിതി
അബുദാബി : യുഎഇ ഗവൺമെന്റ് അംഗീകൃത സാംസ്കാരിക സംഘടനയായ അബുദബി കേരള സോഷ്യൽ സെന്ററിന്റെ വാർഷിക ജനറൽ ബോഡി 2026 – 2027 പ്രവർത്തന വർഷത്തേക്കുള്ള ഭരണ സമിതിയെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.
സാമൂഹ്യ വികസന മന്ത്രാലയ പ്രതിനിധികളായ ഡോ. ജമീൽ സുലൈമാൻ അൽ ഹംലവി, മുഹമ്മദ് സമീർ ഹംസ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ജനറൽ ബോഡിയിൽ പ്രസിഡന്റ് ടി. കെ. മനോജ് അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി സജീഷ് നായർ വാർഷിക പ്രവർത്തന റിപ്പോർട്ടും ട്രഷറർ അനീഷ് ശ്രീദേവി വാര്‍ഷിക വരവ് ചിലവ് കണക്കും ഓഡിറ്റർ അച്യുത് വേണുഗോപാൽ പിന്നിട്ട വർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തി ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു.
തുടർന്ന് നടന്ന ചർച്ചയിൽ ഷെറിൻ വിജയൻ, എ. അബൂബക്കർ, മനോജ് ശങ്കർ, ലതീഷ് ശങ്കർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
തുടർന്ന് ടി. കെ. മനോജ് പ്രസിഡന്റായും രാകേഷ് മൈലപ്രത്ത് വൈസ് പ്രസിഡന്റായും സജീഷ് സുകുമാരൻ നായർ ജനറൽ സെക്രട്ടറിയായും വി. ടി. മുഹമ്മദ് ജുനൈദ് ട്രഷററുമായുള്ള പതിനാറംഗ ഭരണസമിതിയെ എതിരില്ലാതെ തെരഞ്ഞെടുത്തു.
മുഹ്സിൻ മുഹമ്മദ് അലി, പുന്നൂസ് ചാക്കൊ, റഷീദ് അയിരൂർ, സ്മിത ധനേഷ് കുമാർ, ബാദുഷ, നിധിൻ കുമാർ, ജയേഷ് വട്ടക്കാട്ടിൽ, സുധീഷ് കാവിലകത്ത്, വേണു വിശ്വകർമ, അനു ജോൺ എന്നിവരാണ് മറ്റു ഭാരവാഹികൾ.
ഇന്ദ്രസേനൻ തയ്യിലിനെ ഓഡിറ്ററായും, അബ്ദുൽ ഹുസൈനിനെ അസി. ഓഡിറ്ററായും ജനറൽ ബോഡിയോഗം തെരഞ്ഞെടുത്തു.റിട്ടേർണിംഗ് ഓഫീസർ അച്യുത് വേണുഗോപാൽ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. രണ്ടാമതും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ടി. കെ. മനോജ് അംഗങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു. ജോ. സെക്രട്ടറി ഷെബീർ നാസർ നന്ദി രേഖപ്പെടുത്തി.