PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIകാസർകോട് സ്വദേശി അബ്ദു റഹീം ബദവി അബുദാബിയിൽ അന്തരിച്ചു

കാസർകോട് സ്വദേശി അബ്ദു റഹീം ബദവി അബുദാബിയിൽ അന്തരിച്ചു

കാസർകോട് സ്വദേശി അബ്ദു റഹീം ബദവി അബുദാബിയിൽ അന്തരിച്ചു

അബുദാബി: കാസർകോട് കാഞ്ഞങ്ങാട് പെരിയ നവോദയ നഗർ സ്വദേശി അബ്ദു റഹീം ബദവി (38) അബുദാബിയിൽ അന്തരിച്ചു. അബുദാബിയിലെ ഡെസേർട്ട് ഹെയർ ജനറൽ ട്രാൻസ്പോർട്ട് കമ്പനിയിൽ ജീവനക്കാരനായിരുന്നു. നാലുമാസം മുമ്പാണ് അദ്ദേഹം ജോലി ആവശ്യാർഥം അബുദാബിയിലെത്തിയത്. പ്രവാസജീവിതം ആരംഭിക്കുന്നതിന് മുമ്പ് നാട്ടിൽ കാസർകോട് ജാമിഅ സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ മദ്രസാ അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു. എസ്.വൈ.എസ് പെരിയ സർക്കിൾ ഫിനാൻസ് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. അബ്ദുൽ ഖാദറിന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: ഫെബിന. മക്കൾ ഫാത്തിമ റസാന ഖദീജ റഫീന മറിയം റൂഹാ മുഹമ്മദ് റൈഹാൻ. സഹോദരൻകൾ മുജീബ് , ആരിഫ , റിയാന. മൃതശരീരം നിലവിൽ അബുദാബി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ ഐ.സി.എഫ് വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment