PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeKeralaനടൻ സന്തോഷ് കെ. നായർ വാഹനാപകടത്തിൽ മരിച്ചു; ഭാര്യക്ക് ഗുരുതര പരിക്ക്‌

നടൻ സന്തോഷ് കെ. നായർ വാഹനാപകടത്തിൽ മരിച്ചു; ഭാര്യക്ക് ഗുരുതര പരിക്ക്‌

നടൻ സന്തോഷ് കെ. നായർ വാഹനാപകടത്തിൽ മരിച്ചു; ഭാര്യക്ക് ഗുരുതര പരിക്ക്‌

പത്തനംതിട്ട: നടൻ സന്തോഷ് കെ. നായർ വാഹനാപകടത്തിൽ മരിച്ചു. അടൂർ എം.സി. റോഡിൽ പുതുശ്ശേരി ഭാഗത്ത് ട്രക്കും ഇന്നോവയും കൂട്ടിയിടിച്ചാണ് അപകടം. ഭാര്യയ്ക്ക് ഗുരുതര പരിക്കുണ്ട്.ചൊവ്വാഴ്ച രാവിലെ 6.15-നാണ് അപകടം. തിരുവനന്തപുരത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്നു സന്തോഷ് നായരും ഭാര്യയും. സന്തോഷാണ് വാഹനം ഓടിച്ചത്.നടൻ സഞ്ചരിച്ച ഇന്നോവ കാർ എതിരെവന്ന ട്രക്കുമായി കൂട്ടിയിടിച്ചു. കാർ വെട്ടിപ്പൊളിച്ചാണ് സന്തോഷിനേയും ഭാര്യയേയും പുറത്തെടുത്തത്. നാട്ടുകാർ ഉടനെ അടൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ട്രക്ക് ഡ്രൈവർക്കും പരിക്കുണ്ട്.

വില്ലനായും കൊമേഡിയനായും സഹനടനായും നായകനായും നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ഇതു ഞങ്ങളുടെ കഥ എന്ന ചിത്രത്തിലൂടേയാണ് സിനിമാ അരങ്ങേറ്റം. 1982 മുതൽ അഭിനയരംഗത്ത് സജീവമാണ്. ഇരുപതാം നൂറ്റാണ്ടിൽ മോഹൻലാലിനൊപ്പമുള്ള വേഷം ശ്രദ്ധിക്കപ്പെട്ടു. മോഹിനിയാട്ടമാണ് ഏറ്റവും ഒടുവിലിറങ്ങിയ ചിത്രം.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment