യുഡിഎഫ് നേടിയ ചരിത്രവിജയത്തിൽ കെഎംസിസി വിജയാഘോഷം
ഇങ്കാസ് സലാല നേതാക്കളായ ഹരികുമാർ, ബാബു കുറ്റിയാടി സലിം കൊടുങ്ങല്ലൂർ തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ നേർന്നു. നൗഷാദ് ആറ്റപ്പുറം ഖിറാഅത്ത് നടത്തി. കെഎംസിസി കേന്ദ്ര കമ്മിറ്റി നേതാക്കളായ: മഹമൂദ് ഹാജി എടച്ചേരി ആർ.കെ. അഹമ്മദ് കാസിം കോക്കൂർ,ഷൗക്കത്ത് പുറമണ്ണൂർ, നാസർ കമൂണ,അബ്ബാസ് തോട്ടറ,സൈഫുദ്ദീൻ അലിയാമ്പത്ത്,അൽതാഫ് പെരിങ്ങത്തൂർ തുടങ്ങിയവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. കണ്ണൂർ ജില്ലാ കെഎംസിസി സംഘടിപ്പിച്ച ‘ഇലക്ഷൻ പ്രവചന മത്സര’ത്തിലെ വിജയികൾക്കുള്ള സമ്മാനവിതരണവും ചടങ്ങിൽ വെച്ച് നടന്നു. ആക്റ്റിംഗ് ജനറൽ സെക്രട്ടറി സംഷീർ കൊല്ലം സ്വാഗതവും ജാബിർ ഷെരീഫ നന്ദിയും പറഞ്ഞു.തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന സമയം മുതൽ തന്നെ മലപ്പുറം ജില്ലാ കെഎംസിസിയുടെ നേതൃത്വത്തിൽ കെഎംസിസി ഹാളിൽ ഫലമറിയാൻ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിരുന്നു. വലിയ ആവേശത്തോടെയാണ് യുഡിഎഫ് പ്രവർത്തകർ ഓരോ മണ്ഡലത്തിലെയും മുന്നേറ്റം ആഘോഷമാക്കിയത്.