PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAI‘എഡ്ജ് ഓഫ് ലൈഫ്’ പദ്ധതിക്ക് കൈത്താങ്ങായ യൂസഫലിക്ക് ആദരം

‘എഡ്ജ് ഓഫ് ലൈഫ്’ പദ്ധതിക്ക് കൈത്താങ്ങായ യൂസഫലിക്ക് ആദരം

‘എഡ്ജ് ഓഫ് ലൈഫ്’ പദ്ധതിക്ക് കൈത്താങ്ങായ യൂസഫലിക്ക് ആദരം

ദുബായ് : ലോകത്തെങ്ങുമുള്ള കുട്ടികളെ പോഷകാഹാരക്കുറവിൽ നിന്നും പട്ടിണിയിൽ നിന്നും രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച ‘എഡ്ജ് ഓഫ് ലൈഫ്’ പദ്ധതിക്ക് വൻ പിന്തുണ നൽകിയ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക് ദുബായുടെ ആദരം. പദ്ധതിയിലേക്ക് 20 ലക്ഷം ദിർഹം (ഏകദേശം 5 കോടി രൂപ) സംഭാവന നൽകിയാണ് യൂസഫലി മാതൃകയായത്.യൂസഫലിയുടെ ഈ കാരുണ്യപ്രവർത്തിയെ യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രത്യേകമായി ആദരിച്ചു.
മാനുഷിക സേവന രംഗത്ത് എന്നും മുന്നിലുണ്ടാകാറുള്ള യൂസഫലിയുടെ ഈ തീരുമാനം ഏറെ പ്രശംസനീയമാണെന്ന് അധികൃതർ വിലയിരുത്തി. റമസാന്റെ പുണ്യനാളുകളിൽ പട്ടിണി അനുഭവിക്കുന്ന അനേകം കുരുന്നുകൾക്ക് ആശ്വാസം പകരുന്നതാണ് ഈ ഉദാരമായ സംഭാവന. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിസന്ധികൾ നേരിടുന്ന കുട്ടികൾക്ക് ഭക്ഷണവും ആവശ്യമായ പോഷകാഹാരങ്ങളും ഉറപ്പാക്കുന്നതിലൂടെ വലിയൊരു വിപ്ലവമാണ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ യുഎഇ സർക്കാർ ലക്ഷ്യമിടുന്നത്. ഈ മഹത്തായ ഉദ്യമത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് എം.എ. യൂസഫലി പറഞ്ഞു.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment