PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeWorldഅസൈർബൈജാനെയും ലക്ഷ്യമിട്ട് ഇറാൻ; നഖ്ചിവാൻ വിമാനത്താവളത്തിനും സ്കൂളിനും നേരെ ഡ്രോണ്‍ ആക്രമണം.

അസൈർബൈജാനെയും ലക്ഷ്യമിട്ട് ഇറാൻ; നഖ്ചിവാൻ വിമാനത്താവളത്തിനും സ്കൂളിനും നേരെ ഡ്രോണ്‍ ആക്രമണം.

അസൈർബൈജാനെയും ലക്ഷ്യമിട്ട് ഇറാൻ; നഖ്ചിവാൻ വിമാനത്താവളത്തിനും സ്കൂളിനും നേരെ ഡ്രോണ്‍ ആക്രമണം.

ബാകു: അസൈർബൈജാനിലും ഇറാന്‍റെ ആക്രമണം. നഖ്ചിവാൻ വിമാനത്താവളത്തിനും സ്കൂളിനും നേരെ ഡ്രോൺ ആക്രമണം നടന്നു. രണ്ട് പേർക്ക് പരിക്കേറ്റതിനെ തുടർന്ന് അസർബൈജാൻ ഇറാനിയൻ സ്ഥാനപതിയെ വിളിച്ചുവരുത്തി. ഇന്ന് ഉച്ചയോടെ രണ്ട് ഡ്രോണുകളാണ് ആക്രമണം നടത്തിയതെന്ന് വിദേശകാര്യ മന്ത്രാലയ പ്രസ്താവനയിൽ പറഞ്ഞു. ഒരു ഡ്രോൺ നഖ്ചിവാൻ വിമാനത്താവളത്തിന്‍റെ ടെർമിനൽ കെട്ടിടത്തിന് മുകളിലും മറ്റൊരു ഡ്രോൺ ഷെക്കേരാബാദ് ഗ്രാമത്തിലെ ഒരു സ്കൂൾ കെട്ടിടത്തിലും വീണെന്നാണ് മന്ത്രാലയം അറിയിച്ചത്. വിമാനത്താവളത്തിന് കേടുപാടുകൾ സംഭവിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായി നടത്തിയ ആക്രമണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താൻ ബാകുവിലെ ഇറാനിയൻ സ്ഥാനപതിയെ വിളിച്ചുവരുത്തിയതായി മന്ത്രാലയം അറിയിച്ചു. ഉചിതമായ നടപടികൾ സ്വീകരിക്കാനുള്ള അവകാശം അസർബൈജാനുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
അസർബൈജാന്‍റെ അടുത്ത സഖ്യകക്ഷിയായ ഇസ്രയേൽ അസർബൈജാനിൽ നിന്നും ആക്രമണം നടത്തും എന്ന ആശങ്ക ഇറാൻ നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ജൂണിൽ, ഇറാനിലേക്ക് ഇസ്രയേൽ വലിയ തോതിലുള്ള ആക്രമണം നടത്തിയതിനെത്തുടർന്ന്, ഇറാനെതിരായ ആക്രമണങ്ങൾക്ക് തങ്ങളുടെ പ്രദേശം ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് അസർബൈജാൻ ഉറപ്പ് നൽകിയിരുന്നു.കഴിഞ്ഞ ദിവസം ഇറാനിൽ നിന്ന് തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ തുർക്കിയുടെ ആകാശപാത ലക്ഷ്യമാക്കി എത്തിയതായി തുർക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. കിഴക്കൻ മെഡിറ്ററേനിയൻ കടലിൽ വച്ച് നാറ്റോയുടെ വ്യോമ, മിസൈൽ പ്രതിരോധ സംവിധാനം ആക്രമണ ശ്രമം തകർത്തെന്നും തുർക്കി അറിയിച്ചു. ഇറാഖ് – സിറിയൻ വ്യോമാതിർത്തി കടന്ന ശേഷമാണ് മിസൈലിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചതെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ ആളപായമോ ആർക്കെങ്കിലും പരിക്കേൽക്കുന്ന സാഹചര്യമോ ഉണ്ടായിട്ടില്ല. തുർക്കിക്ക് നേരെയുള്ള ഏതൊരു നടപടിക്കെതിരെയും പ്രതികരിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അതേസമയം സംഘർഷം രൂക്ഷമാക്കുന്ന നടപടികളിൽ നിന്ന് വിട്ടുനിൽക്കണമെന്ന ആഹ്വാനവും തുർക്കി നടത്തി. നാറ്റോ അംഗമായ തുർക്കി ഇറാനുമായി 500 കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ട്. ആഴ്ചകളോ അതിൽ കൂടുതലോ നീണ്ടുനിൽക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രവചിച്ച യുദ്ധം ആരംഭിച്ച് അഞ്ച് ദിവസത്തിനുള്ളിൽ ഇറാനിൽ ആയിരത്തോളം പേർ കൊല്ലപ്പെട്ടു.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment