PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeKeralaസമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു

സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു

സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു

സമസ്ത ജനറൽ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്‌ലിയാർ (81) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഇന്ന് ഉച്ചയ്ക്കുശേഷം മലപ്പുറം തിരൂർക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. രണ്ടാഴ്ചയായി ആരോഗ്യനില മോശമായിരുന്നു.കബറടക്കം നാളെ 10ന് തിരൂർക്കാട് അൻവാറുൽ ഇസ്‌ലാം മസ്ജിദിൽ. മലപ്പുറം തിരൂര്‍ക്കാട് സ്വദേശിയാണ് . 2022 മുതല്‍ സമസ്ത ജനറല്‍ സെക്രട്ടറിയാണ്. ജാമിയ നൂരിയ അറബിക് കോളജ് പ്രിൻസിപ്പലാണ് ആലിക്കുട്ടി മുസ്‌ലിയാർ. പണ്ഡിതൻ, അധ്യാപകൻ എന്നീ നിലകളിൽ ശ്രദ്ധേയവ്യക്തിത്വമായിരുന്നു.  പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളേജ് പ്രിൻസിപ്പലായി ദീർഘകാലം പ്രവർത്തിച്ചു. സൗമ്യതയുടെ പ്രതീകമായിരുന്ന അദ്ദേഹം എല്ലാ മതവിഭാഗങ്ങൾക്കും മികച്ച മാതൃകയായിരുന്നു. ഏവര്‍ക്കും സ്വീകാര്യമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പ്രത്യേക വൈഭവം പ്രകടിപ്പിച്ചു.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment