അബുദാബി നാദലയം സംഗീത വിദ്യാലയം ഗാനാമൃതം സംഘടിപ്പിച്ചു.
അബുദാബി : അബുദാബി നാദലയം സംഗീത വിദ്യാലയം ഒരുക്കിയ ഗാനാമൃതം എന്ന സംഗീത പരിപാടി കേരള സോഷ്യൽ സെന്റരിൽ നടന്നു. സംഗീത അദ്ധ്യാപകൻ വിഷ്ണു മോഹൻദാസ്ന്റെ നേതൃത്വത്തിൽ ആണ് പരിപാടി അരങ്ങേറിയത്. സംഘ ഗാനങ്ങൾ, ഡ്യൂയറ്റ് ഗാനങ്ങൾ, സോളോ ഗാനങ്ങൾ വേദിയിൽ അവതരിപ്പിച്ചു.

കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് മനോജ്, സെക്രട്ടറി സജീഷ്, വൈസ് പ്രസിഡന്റ് ശങ്കർ, ലോക കേരള സഭ അംഗം റോയ് , മലയാളം മിഷൻ പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടി,മുൻ കെ എസ് സി പ്രസിഡന്റ് ബീരാൻ കുട്ടി തുടങ്ങിയവർ സന്നിഹിതരായിരുന്നു. നാദലയം ചീഫ് കോർഡിനേറ്റർ അജിത് , കോർഡിനേറ്റേഴ്‌സായ അനൂപ്, സിന്ധു രാജേഷ്, ശ്രീജിഷ , ബിനുരാജ്, ജിതിൻ, ശ്രീജിത്ത്, ഹരീഷ്, നീതു, റാഭി, മനു,ഷൈമ, രേവതി, സന്ദീപ് ഗോപിനാഥ്, മജ്ന,ഇന്ദു,രെഞ്ചു,രശ്മി പരിപാടിക്ക് നേതൃത്വം നൽകി.