ഇൻകാസ് അബുദാബി കോഴിക്കോട് ജില്ലാ കമ്മിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപിച്ചു.
അബുദാബി: ഇന്ത്യയുടെ 77ാംമത് റിപ്പബ്ലിക്ക് ദിനാഘോഷത്തോടനുബന്ധിച്ച് ഇൻകാസ് അബുദാബി കോഴിക്കോട് ജില്ലാ കമ്മിറ്റിയും ആരോഗ്യ രംഗത്തെ പ്രമുഖ ഗ്രൂപ്പായ ബുർജീൽ ഹോൾഡിംഗ്സിൻ്റെ LLH മെഡിക്കൽ സെൻ്ററും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപിച്ചു. രാവിലെ പത്തു മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ അബുദാബി നജ്ദ സ്ട്രീറ്റിലെ ഗ്രാൻ്റ് ഓട്ട്ലറ്റ് ബിൽഡിംഗിലുള്ള LLH മെഡിക്കൽ സെൻ്ററിൽ നടന്ന ഹെൽത്ത് ചെക്ക് അപ്പ് ക്യാമ്പിൽ ഇൻകാസ് അബുദാബി കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗങ്ങൾക്ക് പ്രിവിലേജ് കാർഡ് വിതരണവും നടന്നു.