PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഫൈസൽമാരുടെ വിന്റർ ഫെസ്റ്റ് അരങ്ങേറി.

ഫൈസൽമാരുടെ വിന്റർ ഫെസ്റ്റ് അരങ്ങേറി.

ഫൈസൽമാരുടെ വിന്റർ ഫെസ്റ്റ് അരങ്ങേറി.

അബുദാബി: സാമൂഹ്യപ്രതിബദ്ധതയും വ്യക്തിത്വ വികസനവും സഹകരണവും മുൻനിർത്തി പ്രവർത്തിക്കുന്ന യു എ ഇ യിലെ ഫൈസൽ നാമധാരികളുടെ കൂട്ടായ്മയായ ‘ഫൈസൽസ്‌’ ന്റെ വിന്റെർ ഫെസ്‌റ്റ് സീസൺ-6 അൽ ഐനിലെ മന്നത്ത് റിസോർട്ടിൽ വെച്ച് ജനുവരി 25 ന് അരങ്ങേറി.
രാവിലെ 11 മണിക്ക് പ്രൗഡോജ്ജ്വലമായി ആരംഭിച്ച പരിപാടി രാത്രി 8 മണിവരെ നീണ്ടുനിന്നു. കുട്ടികൾക്കും മുതിർന്നവർക്കും മാനസിക ഉല്ലാസം പകരുന്ന വിവിധ കലാ-കായിക മത്സരങ്ങൾ പരിപാടിക്ക് കൂടുതൽ ശോഭയേകി. യു.എ.ഇയിലെ സാമൂഹിക, സാംസ്‌കാരിക, വാണിജ്യ മേഖലകളിൽ തിളങ്ങിയ ഫൈസൽ നാമധാരികളായ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുത്തു. നാഥമേളങ്ങളുടെ അകമ്പടിയോട് കൂടിതുടങ്ങിയ വർണാഭമായ ഘോഷയാത്രയിൽ വിവിധ എമിറേറ്റ്സിൽ നിന്നുമുള്ള അംഗങ്ങളും അവരുടെ കുടുംബങ്ങളും ഉൾപെടെ മുന്നുറോളം പേർ പങ്കെടുത്തു. അടുത്ത സീസണിലും വിഭുലമായ പരിപാടികൾ അണിയിച്ചൊരുക്കുമെന്നും മാതൃകാപരവും സാമൂഹ്യപ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും കൂട്ടായ്മയുടെ ഭാരവാഹികൾ അറിയിച്ചു.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment