റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ലുലു സ്റ്റോറുകളിൽ ഇന്ത്യ ഉത്സവ് ആരംഭിച്ചു
അബുദാബി : 77ആം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യ ഉത്സവിന് ലുലു സ്റ്റോറുകളിൽ തുടക്കമായി. ലുലു സിഇഒ സെയ്ഫി രൂപാവാലയുടെ സാന്നിദ്ധ്യത്തിൽ ഇന്ത്യൻ എംബസി ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കൗൺസിലർ രോഹിത് മിശ്ര അബുദാബി അൽ വഹ്ദ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ഇന്ത്യ ഉത്സവിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വൈവിധ്യമാർന്ന ഇന്ത്യൻ ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ഇന്ത്യ ഉത്സവിന്റെ ഭാഗമായി ലുലു സ്റ്റോറുകളിൽ ലഭ്യമാക്കിയിരിക്കുന്നത്.

ഇന്ത്യ ഉത്സവിലൂടെ കൂടുതൽ മികച്ച വിപണിയാണ് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ലഭിക്കുന്നതെന്ന് ഇന്ത്യൻ എംബസി ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കൗൺസിലർ രോഹിത് മിശ്ര പറഞ്ഞു. പ്രവാസികൾക്ക് ഉൾപ്പടെ മികച്ച ഷോപ്പിങ്ങ് അനുഭവമാണ് ഇന്ത്യ ഉത്സവ് സമ്മാനിക്കുക. ഇന്ത്യയും യുഎഇയും തമ്മിൽ 200 ബില്യൺ ഡോളറിന്റെ വ്യാപാരം എന്ന ലക്ഷ്യത്തിന് വേഗതപകരുന്നതാണ് ലുലുവിന്റെ പ്രവർത്തനമെന്നും അദേഹം വ്യക്തമാക്കി.
ഒരു ബില്യൺ ഡോളറിലേറെ ഇന്ത്യൻ ഉത്പന്നങ്ങൾ ലുലു വിപണിയിൽ ലഭ്യമാക്കുന്നുണ്ടെന്നും ഓരോ വർഷവും ഇത് വർധിക്കുകയാണെന്നും ലുലു സിഇഒ സെയ്ഫി രൂപാവാല വ്യക്തമാക്കി. ഇന്ത്യ ഉത്പന്നങ്ങൾക്ക് ഏറ്റവും മികച്ച ഓഫറുകളാണ് ലഭ്യമാക്കിയിരുക്കുന്നതെന്നും അദേഹം വ്യക്തമാക്കി.
പഴം പച്ചക്കറി, ഗ്രോസറി, ഫ്രഷ് ഫുഡ് – ബേക്കറി, മില്ലറ്റ്സ്, ബിരിയാണി, മധുരപലഹാരങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ഉത്പന്നങ്ങൾക്ക് മികച്ച ഓഫറുകളാണ് ഉള്ളത്. ഫാഷൻ ഉത്പന്നങ്ങൾ, ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങൾ, മൊബൈൽ ഫോണുകൾ തുടങ്ങിയവയ്ക്കും നല്ല ഓഫറുകളുണ്ട്. ഓൺലൈൻ പർച്ചേസുകൾക്കും ഓഫർ ലഭ്യമാണ്.
ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ ഷാബു അബ്ദുൾ മജീദ്, മാർക്കറ്റിങ്ങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി നന്ദകുമാർ, പ്രൊജക്ട് ഡെവലപ്പ്മെന്റ് ഡയറക്ടർ അബൂബ്ബക്കർ ടി, ലുലു അബുദാബി ആൻഡ് അൽ ദഫ്ര ഡയറക്ടർ അജയ് കുമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.