ചോക്കസ്റ്റി ലോഗോ പ്രകാശനം ചെയ്തു.
അബുദാബി: യു.എ.ഇ യിലും ഒമാനിലും സ്റ്റാർ ഹോട്ടലുകളിൽ ഗിഫ്റ്റിംഗ് മേഖലയിൽ കഴിഞ്ഞ ഒന്നര പാതിറ്റാണ്ടിലേറയായി സർവീസ്’ നൽകിക്കൊ ണ്ടിരിക്കുന്ന മോഡസ്റ്റ്’ ഗിഫ്റ്റ്’ ന്റെ കീഴിലായി ചോക്കസ്റ്റി പ്രീമിയം ചോക്റ്റേറ്റ് ബ്രാൻഡ് ലോഞ്ച് ചെയ്തു. അബുദാബി നോവോട്ടൽ അൽ ബുസ്ഥാൻ ഹോട്ടലിൽ വെച്ച് നടന്ന ലോഞ്ചിങ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മോഡ്റ്റ് ഗിഫ്റ്റ് കമ്പനിയുടെ ഫൗണ്ടറും മാനേജിങ് ഡയറക്ടറുമായ സമീർ എടക്കാവിൽ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ നോവട്ടൽ അൽ ബുസ്ഥാൻ ജനറൽ മാനേജർ മുറാദ് ബ്രഹ്മി മുഖ്യാഥിതിയായി. താരിഖ് സാലിം സഈദ്’ അബ്ല്ല, അബബ്ദുൽ അസീസ് ലത്വീഫി, അൻവർ ദല്ലാസ്, അനീസ് എടക്കാവിൽ, ഫയാസുദ്ധീൻ, സമീർ കല്ലറ, റാഷിദ് പൂമാടം, ഷിനാസ് പൊറ്റമ്മൽ, അബൂതാഹിർ, ജമാൽ തൃക്കരിപ്പൂർ, അഹമ്മദ് നൂറുദ്ധീൻ തുടങ്ങീ യു.എ.ഇ യിലെ സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു