റീഹാബിലിറ്റെഷൻ സെന്ററിന് സഹായ ധനം നൽകി.
തിരുവനന്തപുരം: പ്രവാസികൾ ചേർന്ന് രൂപീകരിച്ച പുണ്യ കർമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഒന്നും വാർഷികത്തോട് അനുബന്ധിച്ചു തണൽ ദയാ റീഹാബിലിറ്റെഷൻ സെന്ററിന് സഹായ ധനം നൽകി.സാമൂഹിക സാംസ്കാരികരംഗത്തെ നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു. അബുദാബിയിലെ കലാ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകർ ചേർന്ന് സ്വന്തം നാടായ വർക്കല കേന്ദ്രമാക്കി രൂപീകരിച്ചിരുന്ന “പുണ്യ കർമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ചുള്ള സഹായ ധനമാണ് നൽകിയത്. മുഖ്യ അതിഥികളായ ഇന്ത്യൻ മീഡിയ അബുദാബി പ്രസിഡന്റ് സമീർ കല്ലറ ജനറൽ സെക്രട്ടറി റാഷിദ് പൂമാടം എന്നിവർ ചേർന്നു ചിറയിൻകീഴ് പെരുമാതുറ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ തണൽ ദയാ റീഹാബിലിറ്റേഷൻ സെന്ററിന്റെ കോർഡിനേറ്റർ ഗ്രീഷ്മ എസ് കൃഷ്ണന് സഹായ ധനം കൈമാറി. പുണ്യകർമ്മ ട്രസ്റ്റ് ജോയിന്റ് ട്രസ്റ്റിയും കോർഡിനേറ്ററുമായ ജസീർ വർക്കല, യു എ ഇ യിലെ കലാ സാംസ്കാരിക മാധ്യമ പ്രവർത്തകരായ നാസർ വിളഭാഗം, ഷാജി പുഷ്പാഗതൻ, മനോജ് നിഷ കൂടാതെ അഴൂർ പഞ്ചായത്ത് ജന പ്രതിനിധിയായ നെസിയ സുധീർ തുടങ്ങിയവർ സംസാരിച്ചു. പ്രവാസ ജീവിതത്തിനു ശേഷം ഒറ്റപെട്ടു പോകുന്നവർക്കായി സ്നേഹ മന്ദിരം ഒരുക്കുകയാണ് ട്രസ്റ്റിന്റെ മുഖ്യ ലക്ഷ്യം എന്ന് ചെയർമാൻ അഹദ് വെട്ടൂർ പറഞ്ഞു. വിദ്യാർത്ഥികൾക്ക് പഠന സഹായം,ചികിത്സാ സഹായം, ഭവന നിർമാണം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ട്രസ്റ്റ് നടത്തി വരുന്നു. വരും വർഷങ്ങളിൽ കൂടുതൽ ജീവകാരുണ്യ പദ്ധതികൾ നടപ്പിലാക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.