‘പാർക്കിൻ’ ചില സ്പിന്നീസ്, വെയ്‌റ്റ്റോസ് സൂപ്പർമാർക്കറ്റുകളിലെ പണമടച്ചുള്ള പാർക്കിങ് പ്രവർത്തനങ്ങളുടെ മേൽനോട്ടം ഏറ്റെടുക്കുന്നു.
ദുബായ്: ദുബായിലെ പബ്ലിക് പാർക്കിങ് ഓപറേറ്ററായ ‘പാർക്കിൻ’ ചില സ്പിന്നീസ്, വെയ്‌റ്റ്റോസ് സൂപ്പർമാർക്കറ്റുകളിലെ പണമടച്ചുള്ള പാർക്കിങ് പ്രവർത്തനങ്ങളുടെ മേൽനോട്ടം ഏറ്റെടുക്കുന്നു. കറാമയിലെ ട്രേഡ് സെന്റർ റോഡിലുള്ള സ്പിന്നീസ് ശാഖകൾ, മോട്ടോർ സിറ്റി, അൽ മെയ്ദാൻ, ഉമ്മു സുഖൈം എന്നിവിടങ്ങളിലെ നാല് ശാഖകൾ, മോട്ടോർ സിറ്റിയിലെയും അൽ താന്യയിലെയും രണ്ട് വെയ്റ്റ്റോസ് സ്റ്റോറുകൾ എന്നിവിടങ്ങളിലാണ് സംവിധാനം നടപ്പാക്കുന്നത്.
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പങ്കാളിത്തം പ്രകാരം ഉപഭോക്താക്കൾക്ക് രണ്ട് മണിക്കൂർ സൗജന്യ പാർക്കിങ് ലഭിക്കും. ഇതിനുശേഷം മണിക്കൂറിന് വിവിധ നിരക്കുകൾ ബാധകമായിരിക്കും.