കെ.കരുണാകരൻ കേരളത്തിൻറെ ഏക ലീഡർ : ടി.വി. ചന്ദ്രമോഹൻ
അബുദാബി:കേരളത്തിൽ ഒരേ ഒരു ലീഡർ മാത്രേ ആ വിളിക്കർഹനായുണ്ടായിരുന്നുള്ളു അത് കെ കരുണാകരനാണ് എന്ന്, തൃശൂർ ജില്ലാ യു.ഡി.എഫ് ചെയർമാൻ ടി.വി. ചന്ദ്രമോഹൻ പറഞ്ഞു. ഇൻകാസ് അബുദാബി – തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കെ.കരുണാകരൻ അനുസ്മരണയോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വികസനത്തിൽ ക്രിയാത്മകമായ പങ്കുവഹിച്ച ഒരു രാഷ്ട്രീയ നേതാവ് കുടിയായണ് ലീഡർ. വിമർശനങ്ങളോട് അസഹിഷ്ണുത കാണിക്കാത്ത അപൂർവ്വം ചിലനേതാക്കളിൽ ഒരാൾ, ലീഡറുടെ സ്വതസിദ്ധമായ നർമ്മ സംഭാഷണം പല വിമര്ശനങ്ങളുടെയും മുനയൊടിക്കുന്നതായിരുന്നു.

വിഷ്ണു സുനിത പ്രകാശിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ഇൻകാസ് തൃശൂർ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഷഫീഖ് അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി പ്രകാശ് ആലിപ്പിരി സ്വാഗതം ആശംസിച്ചു. സെൻട്രൽ കമ്മിറ്റി വർക്കിങ് പ്രസിഡണ്ട് ബി.യേശുശീലൻ ഉദ്ഖാടനം നിർവ്വഹിച്ചു. ഗ്ലോബൽ സെക്രട്ടറി കെ.എച് .താഹിർ, കേന്ദ്രകമ്മിറ്റി സെക്രട്ടറിമാരായ ടി.എം.നിസ്സാർ , ടി.എം, ഫസലുദീൻ, അബുദാബി സ്റ്റെയ്റ്റ് കമ്മിറ്റി ജനറൽ സെക്രട്ടറി എം.യു ഇർഷാദ്, വൈസ് പ്രസിഡണ്ട് ഷാജഹാൻ ഹൈദരാലി എന്നിവർ സംസാരിച്ചു. ഇൻകാസ് ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് ശ്രീ. സിദ്ധീഖ് നന്ദിയും പറഞ്ഞു. ഇൻകാസ് അബുദാബി തൃശ്ശൂർ ജില്ലാ എക്സിക്യൂട്ടീവ് മെമ്പർമാരായ ഫസൽ റഹ്മാൻ, ലിംഷാദ്, അമർലാൽ പാറക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.