2025ലെ ഏറ്റവും മികച്ച ഷോപ്പിംഗ് ഓഫറുകളുമായി ലുലു ദി ഗ്രാൻഡ് ഫിനാലെ : 70 ശതമാനം വരെ കിഴിവുമായി മിഡ് നൈറ്റ് സെയിൽ
അബുദാബി : ഷോപ്പിങ്ങ് ആഘോഷമാക്കാൻ ലുലു ദി ഗ്രാൻഡ് ഫിനാലെയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും (ഡിസംബർ 26). ഉത്പന്നങ്ങൾക്ക് 70 ശതമാനം വരെ ഓഫറുകളുമായാണ് ലുലു മിഡ്നൈറ്റ് സെയിലും ബിഗ് ഡേയ്സ് സെയിലും നടക്കുന്നത്. ഫുഡ്, ഗ്രോസറി, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, ഫാഷൻ ലൈഫ്സ്റ്റൈൽ തുടങ്ങി നിരവധി ഉത്പന്നങ്ങൾക്ക് ഈ വർഷത്തെ ഏറ്റവും മികച്ച ഓഫറുകളാണ് ലുലു സ്റ്റോറുകളിൽ ലഭ്യമാക്കിയിരിക്കുന്നത്.

വെള്ളിയാഴ്ച രാത്രി 11.30 മുതൽ പുലർച്ചെ 3 മണി വരെയാണ് ലുലു മിഡ്നൈറ്റ് സെയിൽ. അബുദാബി, ദുബായ്, ഷാർജ, അൽ ഐൻ, നോർത്തേൺ എമിറേറ്റ്സ് തെരഞ്ഞെടുക്കപ്പെട്ട ലുലു സ്റ്റോറുകളിലാണ് മിഡ് നൈറ്റ് സെയിൽ. വൈവിധ്യമാർന്ന ഉത്പന്നങ്ങൾക്ക് മെഗാ ഓഫറുകളാണ് ഉറപ്പാക്കിയിരിക്കുന്നത്. കൂടാതെ ഡിസംബർ 27 മുതൽ ജനുവരി 1 വരെ ആറ് ദിവസങ്ങളിലായി നടക്കുന്ന ബിഗ് ഡേയ്സ് സെയിലിന്റെ ഭാഗമായും മികച്ച ഡിസ്കൗണ്ടുകളുണ്ട്. യുഎഇയിലെ എല്ലാ ലുലു സ്റ്റോറുകളിലും ബിഗ് ഡേയ്സ് സെയിൽ ഓഫറുകൾ ലഭ്യമാണ്. ആകർഷകമായ ബാങ്ക് ഓഫറുകളും ലഭിക്കും. ബിഗ് ഡേയ്സ് സെയിലിൽ ഓൺലൈൻ പർച്ചേസുകൾക്കും മികച്ച ഓഫറുകളുണ്ട്