അബുദാബി ഈസ്റ്റ് സാഹിത്യോത്സവ് എം.ബി.സെഡ് സെക്ടർ ജേതാക്കൾ
അബുദാബി: കലാലയം സാംസ്കാരിക വേദി15മത് എഡിഷൻ അബുദാബി ഈസ്റ്റ് സാഹിത്യോത്സവ് സമാപിച്ചു.ഗ്ലോബൽ ഇന്ത്യൻ ഇൻ്റർ നാഷണൽ സ്കൂൾ ബനിയാസിൽ വെച്ച് നടന്ന വാശിയേറിയ മത്സരത്തിൽ എം ബി സെഡ് സെക്ടർ ജേതാക്കളായി. ബനിയാസ് ഷഹാമ സെക്ടറുകൾ യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ഷഹാമ സെക്ടറിൽ നിന്നുള്ള ഖാജാ സിറാജുദ്ധീൻ ഭാവ കലാപ്രതിഭയും ഫായിസ് , ഫാത്തിമത് നജാ ബാഹിറ എന്നിവർ സർഗ്ഗ പ്രതിഭയുമായി. ക്യാമ്പസ് വിഭാഗത്തിൽ ഷാബിയ 9 ലെ ഈഫിയ സ്‌കൂൾ വിദ്യാർത്ഥി സുമുഗ് ദീപക് ഷെട്ടി സർഗ്ഗ പ്രതിഭയായി തിരഞ്ഞെടുത്തു. എട്ടു സെക്ടറുകളിൽ നിന്നുള്ള അമ്പതോളം യൂണിറ്റുകളിൽ നിന്നും വിജയിച്ചുവന്ന അഞ്ഞൂറിലധികം മത്സരികൾക്ക് പുറമെ ക്യാമ്പസ് വിഭാഗത്തിൽ സോൺ പരിധിയിലെ നിരവധി സ്‌കൂളുകളുകളിൽ നിന്നുള്ള വിദ്യാർത്ഥികളും മത്സരങ്ങളിൽ മാറ്റുരച്ചു. ക്യാമ്പസ് വിഭാഗത്തിൽ ബ്രയ്റ്റ് റൈഡേയ്സ് , ഈഫിയ, മോഡൽ ഇന്ത്യൻ സ്‌കൂൾ എന്നിവർ യഥാക്രമം ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. സമാപന സാംസ്കാരിക സംഗമത്തിൽ ഐ സി ഫ് നാഷണൽ ചെയർമാൻ മുസ്തഫ ദാരിമി ഉസ്താദ് ഉദ്ഘാടനം നിർവ്വഹിച്ചു. ഫാതിമ മൂസഹാജി മുഖ്യഥിതിയായി അനസ് അമാനി പുഷ്പഗിരി സന്ദേശ പ്രഭാഷണം നടത്തി. ഹമീദ് സഅദി ഈശ്വരമംഗലം. എം.എ അൻസാർ( INCAS) ടി.വി.സുരേഷ്(അബുദാബി മലയാളിസമാജം) അബ്ദു റസാഖ് (KMCC) സജീഷ് നായർ(കേരളസോഷ്യൽ സെൻ്റർ) റാഷിദ് മൂർക്കനാട് (RSC ഗ്ലോബൽ) ഷെറിൻ വെട്ടികാട്ടിൽ ,ബഷീർ പുത്തൻ പള്ളി ഹമീദ് സഖാഫി പുല്ലാര ,കരീം ആധവനാട് ലിൻഷാദ് അംജദി എന്നിവർ സംബന്ധിച്ചു. നഗരിയിൽ അഹല്യാഗ്രൂപ്പ് സജ്ജമാക്കിയ സൗജന്യ മെഡിക്കൽ ചെക്കപ്പ് നിരവതിയാളുകൾക്ക് ഉപകാരപ്രതമായി. വേരിറങ്ങിയ വിത്തുകൾ എന്ന പ്രേമേയത്തെ അടിസ്ഥാനമാക്കി നടത്തിയ ചർച്ചയിൽ മോഡറേറ്റർ ജലീൽ സിദ്ധീഖിയുടെ നേതൃത്വത്തിൽ ,ഹക്കീം സിദ്ധീഖി, ഹാഷിം തിരൂരങ്ങാടി , സാദിക്ക് മൻസൂർ ,സിദ്ധീഖ് മുക്കം ,ഷൌക്കത്ത് ഖാലിദ് എന്നിവർ സംസാരിച്ചു. ഉമർ സഅദി(ഐ.സി.എഫ്. റീജിയൻ ചെയർ) അദ്യക്ഷനായി. സയ്യിദ് ശഹീദുദ്ധീൻ അൽ ബുഖാരി (ഷിമോഗ)സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി. സോൺ സെക്രട്ടറി റിയാസ് പട്ടാമ്പി സ്വാഗതഭാഷണവും പ്രോഗ്രാംകൺവീനർ ഹബീബ് രാമനാട്ടുകര നന്ദിയും പറഞു