PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIസാഹിത്യോത്സവ് പാട്ട് പെട്ടി സംഘടിപ്പിച്ചു.

സാഹിത്യോത്സവ് പാട്ട് പെട്ടി സംഘടിപ്പിച്ചു.

സാഹിത്യോത്സവ് പാട്ട് പെട്ടി സംഘടിപ്പിച്ചു.

അബുദാബി: കലോത്സാഹം പാട്ട് പെട്ടിയിലൂടെ അബുദാബി ഈസ്റ്റിലെ സാഹിത്യോത്സവിന് അരങ്ങുണർന്നു. കലാലയം സാംസ്കാരിക വേദി പതിനഞ്ചാമത് എഡിഷൻ സഹിത്യോത്സവിൻ്റെ ഭാഗമായി 30 വയസ്സിന് മുകളിലുള്ള കലാകാരൻമാർക്ക് പാടാനും പറയാനും അവസരങ്ങൾ ഒരുക്കി. തനിമയാർന്ന ശൈലിയിൽ മാപ്പിള പാട്ടുകളും ബദർഖിസ്സ പാട്ടുകളും മാലപാട്ടുകളും അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകർക്ക് നവ്യാനുഭവം നൽകുന്നതായിരിന്നു വേദി. ഈ മാസം 21 ന് ഗ്ലോബൽ ഇന്ത്യൻ ഇൻ്റർനാഷണൽ സ്കൂളിൽ നടക്കുന്ന സ്റ്റേജ് പ്രോഗ്രാമിന് മുന്നോടിയായി വാവിതയിനം പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ഷാബിയ12 ലെ എംസിസി യിൽ സോൺ ചെയർമാൻ ലിൻഷാദ് അംജതിയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടി ഐ സി എഫ് നാഷണൽ സെക്രട്ടറി ഹമീദ് സഅദി ഈശ്വരമംഗലം ഉദ്ഘാടനം ചെയ്തു സ്വാഗത സംഗം ചെയർമാൻ ഹമീദ് സഖാഫി പുല്ലാര ആശംസ അറിയിച്ചു കലാലയം സെക്രട്ടറി മാജിദ് സ്വാഗതവും ഫസലുറഹ്മാൻ നന്ദിയും പറഞ്ഞു.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment