ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ – ഇന്ത്യ ഫെസ്റ്റിന് വർണാഭമായ തുടക്കം

അബ്ദുല്ല അൽ കുയേഷി, സയീദ് യൂസഫ് ഇബ്രാഹിം ബുആതബ അൽസാബി, ഐ. ആർ. എച്ച്. ട്രേഡിങ്ങ് സീ. ഈ. ഓ. ഡോക്ടർ വിനീത് ജെ മെഹ്റ, ജെമിനി ഗ്രൂപ് സീ. ഈ. ഓ. ബിനീഷ് ബാബു, ലുലു എക്സ്ചേഞ്ച് സീ. ഈ. ഓ. തമ്പി സുദർശൻ, കെ. ആർ. ജി. ഗ്രൂപ്- ഡോക്ടർ ശ്രീദേവി സദാനന്ദൻ, അൽ സാബി ഗ്രൂപ് ചെയർമാൻ, ടി. ആർ. വിജയകുമാർ, എം. ഡി. അമൽ വിജയകുമാർ, കമ്മ്യൂണിറ്റി പോലീസ് മാഡം ആയിഷ, ഐ. എസ്.സീ. ജനറൽ സെക്രെട്ടറി പി. സത്യബാബു, വൈസ് പ്രസിഡന്റും ജനറൽ കൺവീനറുമായ വി. കെ. ഷാജി, കലാവിഭാഗം സെക്രട്ടറി കെ. ടി. പി. രമേശ് എന്നിവർ സംസാരിച്ചു.
ശാസ്ത്ര പ്രദർശന സ്റ്റാളുകള്‍, ബുക്ക് സ്റ്റാളുകള്‍, ഭക്ഷണശാലകള്‍, എക്സിബിഷൻ, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, ഫാഷന്‍ ഉത്പന്നങ്ങള്‍, റിയൽ എസ്റ്റേറ്റ്, മെഗാ നറുക്കെടുപ്പുകൾ, എ ആർ & വി ആർ അനുഭവങ്ങൾ പ്രദർശിപ്പിക്കുന്ന ഫ്യൂച്ചറിസ്റ്റിക് ഏരിയ എന്നിവയെല്ലാം സന്ദര്‍ശകര്‍ക്കായൊരുക്കിയിട്ടുണ്ട്. പ്രശസ്ത പിന്നണി ഗായകരായ അനിത ഷെയ്ഖ് ആൻഡ് ബാൻഡ് അവതരിപ്പിച്ച ഗാനമേളക്ക് ശേഷം കാശമീർ മുതൽ കന്യാകുമാരി വരെയുള്ള വിവിധ സംസ്ഥാനങ്ങളിലെ നൃത്ത നൃത്യങ്ങൾ സമന്വയിപ്പിച്ച് യഥാർത്ഥ ഇന്ത്യയുടെ സാംസ്കാരിക തനിമ വരച്ചു കാട്ടാൻ ഫെസ്റ്റിലെ കലാരൂപങ്ങൾക്ക് കഴിഞ്ഞു. യു. എ. ഇ. സ്വദേശികൾ അവതരിപ്പിച്ച ‘അൽ അയ്യാലാ’ പരമ്പരാഗത നൃത്ത പരിപാടി കാണികൾ ഏറെ ഹൃദ്യമായി. മൂന്നു ദിവസത്തെ ഫെസ്റ്റിവൽ ഞായറാഴ്ച വൈകുന്നേരത്തോടെ സമാപിക്കും.

ഇന്നും നാളെയുമായി വൈവിധ്യമാർന്ന കലാ പരിപാടികളും നറുക്കെടുപ്പും നടക്കും. രണ്ടാം ദിനമായ ഇന്ന് വൈകുന്നേരം ഇന്ത്യയിൽ നിന്നുള്ള പ്രശസ്ത ഫ്ലയിംഗ് എലിഫന്റ് മ്യൂസിക് ബാൻഡ് വേദിയിൽ തരംഗമാകും. കൂടാതെ ടി വി ഷോ താരങ്ങളായ പിന്നണി ഗായികയായ അനാമികയും, സംഗീതവും മ്യൂസിക് ഷോയും അവതരിപ്പിക്കും. ചരിത്ര പ്രസിദ്ധമായ പയ്യന്നൂർ കോൽക്കളിയാണ് രണ്ടാം ദിനത്തിലെ മറ്റൊരു പ്രധാന ആകർഷണം. ഡിസംബർ 14 ന് തമിഴ് ഹിറ്റ് ഗായകരായ സത്യൻ മഹാലിംഗവും, മ്യൂസിക് സെൻസേഷനായ പ്രിയ ജേഴ്സണും ചേർന്നുള്ള മ്യൂസിക് ഷോ അരങ്ങേറും. ഒപ്പം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ തനത് നൃത്ത വിരുന്നുകളും അരങ്ങേറും. അൽ ഹബ്തൂർ മോട്ടോഴ്‌സ് നൽകുന്ന JAC JS3 SUV കാർ കൂടാതെ സ്വർണ്ണ നാണയങ്ങളും നിരവധി മറ്റ് സമ്മാനങ്ങളും റാഫിൾ ഡ്രോയിലൂടെ നേടാനും അവസരമുണ്ട്.സന്ദർശകർക്കായി വിശാലമായ പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.