യു ഡി എഫ് വിജയാഹ്ലാദം അബുദാബിയിൽ.
അബുദാബി: ഇൻകാസ് അബുദാബിയുടെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്തിലെ തിളക്കമാർന്ന യുഡിഎഫ് വിജയത്തിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. ഇൻകാസ് അബുദാബി ആക്ടിംഗ് പ്രസിഡണ്ട് അഹദ് വെട്ടൂർ അധ്യക്ഷനായ ചടങ്ങ് സമാജം പ്രസിഡണ്ട് സലിം ചിറക്കൽ കേക്ക് മുറിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. കേക്കും ലഡുവും പായസവും ചേർന്ന് മധുരവിയരണം നടത്തി. ജനറൽ സെക്രട്ടറി എം യു ഇർഷാദ്, ട്രഷറർ സാബു അഗസ്റ്റിൻ, സമാജം ജനറൽ സെക്രട്ടറി സുരേഷ് കുമാർ ഇൻകാസ് കേന്ദ്രകമ്മിറ്റി സെക്രട്ടറികരായ ടി എം നിസാർ,നിബു സാം ഫിലിപ്പ് എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് ട്രഷറർ രാജേഷ് വടകര, ജില്ലാഭാരവാഹികളായ ഷാജികുമാർ, നാസ്സർ ആലംകോട്, ഓസ്റ്റിൻ, റിയാസ് എ ടി, റിയാസിദ്ധീൻ, രജീഷ് കൊടോത്ത്, സുധീഷ് കൊപ്പം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.