PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIമമ്മൂട്ടിയുടെ ‘കളങ്കാവൽ’ ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ചു: 5 ദിവസം കൊണ്ട് 55 കോടി!

മമ്മൂട്ടിയുടെ ‘കളങ്കാവൽ’ ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ചു: 5 ദിവസം കൊണ്ട് 55 കോടി!

മമ്മൂട്ടിയുടെ ‘കളങ്കാവൽ’ ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ചു: 5 ദിവസം കൊണ്ട് 55 കോടി!

അബുദാബി : മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത പുതിയ മലയാള ചിത്രം ‘കളങ്കാവൽ’ ബോക്സ് ഓഫീസിൽ ചരിത്രം രചിക്കുന്നു. റിലീസ് ചെയ്ത് അഞ്ചാം ദിവസം ലോകമെമ്പാടുമുള്ള കളക്ഷൻ 50 കോടി എന്ന മാന്ത്രിക സംഖ്യ കടന്നു. വിനായകൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം ഈ വർഷത്തെ ഏറ്റവും വലിയ വിജയമായി മാറിക്കൊണ്ടിരിക്കുകയാണ്. മമ്മൂക്കയുടെ 50 കോടി ക്ലബ്ബിലെ അഞ്ചാമത്തെ ചിത്രം’കളങ്കാവൽ’ ഈ നേട്ടം കൈവരിക്കുന്നതോടെ, മമ്മൂട്ടിയുടെ കരിയറിലെ അഞ്ചാമത്തെ 50 കോടി ചിത്രം എന്ന റെക്കോർഡിന് ഉടമയായി. മുൻപ് ‘ഭീഷ്മപർവം’, ‘കണ്ണൂർസ്ക്വാഡ്’, ‘ബ്രഹ്മയുഗം’, ‘ടർബോ’ എന്നീ ചിത്രങ്ങളാണ് 50 കോടി ക്ലബ്ബിൽ ഇടം നേടിയത്.

ഗൾഫ് രാജ്യങ്ങളിൽ റെക്കോർഡ് കളക്ഷൻ

ഡിസംബർ 05-ന് ലോകമെമ്പാടും റിലീസ് ചെയ്ത ചിത്രം ഗൾഫ് രാജ്യങ്ങളിൽ (ജിസിസി) അവിശ്വസനീയമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്. അഞ്ചു ദിവസം കൊണ്ട് ജിസിസിയിൽ നിന്ന് മാത്രം 22.5 കോടി രൂപയാണ് ചിത്രം നേടിയത്. ഈ വൻ വിജയം ഗൾഫ് രാജ്യങ്ങളിലെ മലയാളി പ്രേക്ഷകർക്കിടയിൽ മമ്മൂട്ടിക്കുള്ള സ്വീകാര്യതയുടെ തെളിവാണ്.ജിസിസിയിലുടനീളമുള്ള 145 ലൊക്കേഷനുകളിൽ ചിത്രം റിലീസ് ചെയ്തു, ഇത് ഈ വർഷത്തെ റെക്കോർഡ് റിലീസാണ്. ‘ട്രൂത്ത് ഗ്ലോബൽ ഫിലിംസ്’ ആണ് ചിത്രം ജിസിസിയിൽ വിതരണം ചെയ്യുന്നത്. മലയാള സിനിമാ വ്യവസായത്തിന് പുത്തൻ ഉണർവ് നൽകുന്ന ഈ വമ്പൻ വിജയം ‘കളങ്കാവൽ’ന്റെ മുഴുവൻ അണിയറ പ്രവർത്തകർക്കും അഭിമാന നിമിഷമാണ്.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment