മികച്ച ജീവിതശൈലിക്ക് പ്രോത്സാഹനവുമായി ഓപ്പൺ മാസ്റ്റേഴ്സ് ഗെംയിംസ് 2026ന് തുടക്കംകുറിച്ച് ലുലു ; അബുദാബി അൽ വഹ്ദയിൽ കമ്മ്യൂണിറ്റി എൻഗേജ്മെന്റ് ഇനീഷേറ്റീവ് ആരംഭിച്ചു
അബുബാദി : മികച്ച ആരോഗ്യത്തിനായി ആക്ടീവ് ജീവിതശൈലി, ശാരീരികക്ഷമത എന്നിവയ്ക്ക് പ്രോത്സാഹനവുമായി ഓപ്പൺ മാസ്റ്റേഴ്സ് ഗെംയിംസ് 2026ന് തുടക്കംകുറിച്ച് ലുലു. അബുദാബി അൽ വഹ്ദ മാളിൽ കമ്മ്യൂണിറ്റി എൻഗേജ്മെന്റ് ഇനീഷേറ്റീവ് ആരംഭിച്ചു. ഇനീഷേറ്റീവിന്റെ ഭാഗമായി വാക്ക് ടു മാർസ് പദ്ധതിയിൽ ഭാഗമാകാൻ സന്ദർശകർക്ക് അവസരമുണ്ട്. ഇനീഷേറ്റീവിന്റെ ഭാഗമായുള്ള വാക്ക് ടു മാർസ് സെഷനിൽ ട്രഡ് മില്ലില് നടന്ന് പദ്ധതിയുടെ ഭാഗമാകാം. കൂടാതെ ലുലുവിലെ രജിസ്ട്രേഷൻ കിയോസ്ക്കിലെത്തി ഓപ്പൺ മാസ്റ്റേഴ്സ് ഗെംയിംസ് 2026ന് രജിസ്ടർ ചെയ്യാം.

ഫെബ്രുവരി 6 മുതൽ 15 വരെയാണ് അബുദാബിയിൽ ഓപ്പൺ മാസ്റ്റേഴ്സ് ഗെയിംസ് നടക്കുക. ലോകമെമ്പാടുമുള്ള 25000 കായിക പ്രതിഭകൾ ഓപ്പൺ മാസ്റ്റേഴ്സിനെത്തും. 30 ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കും. ആരോഗ്യമുള്ള ജീവിതം എന്നതാണ് കായികമേളയുടെ സന്ദേശം.

അബുദാബി ഓപ്പൺ മാസ്റ്റേഴ്സ് ഗെയിംസ് ചീഫ് ഡയറക്ടർ സലേം അൽ അക്ബരി അൽ വഹ്ദ മാളിലെ കമ്മ്യൂണിറ്റി എൻഗേജ്മെന്റ് ഇനീഷേറ്റീവിന് തുടക്കം കുറിച്ചു. ലുലു ഗ്രൂപ്പ് സിഇഒ സെയ്ഫി രൂപാവാല, ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ ചീഫ് സസ്റ്റെെനബിളിറ്റി ഓഫീസർ മുഹമ്മദ് അൽത്താഫ്, ലുലു മാർക്കറ്റിങ്ങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി നന്ദകുമാർ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
ഇനീഷേറ്റീവിന്റെ ഭാഗമായി 54 ദശലക്ഷം കിലോമീറ്റർ സ്റ്റെപ്പുകൾ എന്ന ദേശീയ ലക്ഷ്യത്തിന്റെ ഭാഗമായുള്ള വാക്ക് ടു മാർസ് പദ്ധതിയിൽ ഭാഗമാകാൻ ഉപഭോക്താകൾക്ക് അവസരമുണ്ട്. അനുയോജ്യമായ കായിക ഇനം ഏതെന്ന് തിരിച്ചറിയാനും ഇനീഷേറ്റീവിൽ അവസരമുണ്ട്. 30 ലധികം സ്പോർട്ട്സ് ഇനങ്ങളിൽ നിന്ന് ഏറ്റവും യോജിച്ചത് ഏതെന്ന് കണ്ടെത്താനാകും.