PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി സി എസ് ഐ ഇടവക : ക്രിസ്മസ് കരോള്‍ ശുശ്രൂഷ 2025 ഡിസംബർ 13 ന്

അബുദാബി സി എസ് ഐ ഇടവക : ക്രിസ്മസ് കരോള്‍ ശുശ്രൂഷ 2025 ഡിസംബർ 13 ന്

അബുദാബി സി എസ് ഐ ഇടവക : ക്രിസ്മസ് കരോള്‍ ശുശ്രൂഷ 2025 ഡിസംബർ 13 ന്

അബുദാബി: അബുദാബി സി എസ് ഐ ഇടവകയുടെ ഈ വര്‍ഷത്തെ ക്രിസ്മസ് കരോള്‍ ശുശ്രൂഷ 2025 ഡിസംബർ 13 ന്  അബു മുറൈഖയിലെ ദേവാലയത്തിൽ വെച്ച് നടത്തപ്പെടും. വൈകിട്ട് 7 മണിക്ക് നടത്തപ്പെടുന്ന ശുശ്രൂഷക്ക് സി എസ് ഐ സഭയുടെ മുന്‍ മോഡറേറ്ററും, മധ്യ കേരള മഹാ ഇടവകയുടെ മുന്‍ ബിഷപ്പുമായിരുന്ന തോമസ് കെ ഉമ്മൻ മുഖ്യാതിഥിയായിരിക്കും. ചെറിയാൻ മാത്യുവിന്റെ  നേതൃത്വത്തില്‍ ഉള്ള എഴുപത് അംഗ ഗായക സംഘം വിശ്വവിഖ്യാതരായ സംഗീതജ്ഞരുടെ ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള നിരവധി ഗാനങ്ങൾ ആലപിക്കും. 4 പാർട്സ് ഹാർമോണിയുടെ മാന്ത്രിക സ്പര്‍ശം വിളിച്ചോതുന്ന ഗാന ശുശ്രൂഷയില്‍ സഭയുടെ ജൂനിയർ കൊയരും ഭാഗമാകും. ക്രമീകരണങ്ങൾ പൂര്‍ത്തിയാവുന്നതായി ഇടവക വികാരി  ബിജു കുഞ്ഞുമെൻ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 4120123 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment