അബുദാബി ഹെൽത്ത് കെയർ പ്രീമിയർ ലീഗ് സീസൺ 2 – അഹല്യ മെഡിക്കൽ ഗ്രൂപ്പ് വീണ്ടും ജേതാക്കൾ.
അബുദാബി: ഡിസംബർ 7 നു ഡ്രീംസ് ക്രിക്കറ്റ് അക്കാദമി അബുദാബിയിൽ നടന്ന ഹെൽത്ത് കെയർ പ്രീമിയർ ലീഗിന്റെ വാശി ഏറിയ ഫൈനൽ മത്സരത്തിൽ മെഡ് കെയർ ഷാർജയെ പരാജയപ്പെടുത്തി അഹല്യ മെഡിക്കൽ ഗ്രൂപ്പ് ജേതാക്കളയി, തുടർച്ചയായി രണ്ടാം തവണയാണ് ആഹല്യ ഗ്രൂപ്പ് ടൂർണമെന്റ് ജേതാക്കളാവുന്നതു. യുഎഇ യിലെ എല്ലാ ഹെൽത്ത്കെയർ സെക്ടർസ് കളയേയും ഉൾപെടുത്തികൊണ്ട് നല്ല രീതിയിൽ സങ്കടിപ്പിച്ച HCPL സീസൺ 2 വിൽ അൽസാബി ഹെൽത്ത്കെയർ അബുദാബി, ഗൾഫ് ഡ്രഗ്, ലൈഫ്‌ലൈൻ ഹോസ്പിറ്റൽ, NMC ഹോസ്പിറ്റൽ, ഷെയ്ഖ് ഖലീഫ ഹോസ്പിറ്റൽ, ഷെയ്ഖ് ശക്ബൂത്ത് ഹോസ്പിറ്റൽ, മെഡിക്ലിനിക്, ക്ലിവ്വ് ലാൻഡ്, ന്യൂ നാഷണൽ മെഡിക്കൽ സെന്റർ, ബുർജീൽ ഹോസ്പിറ്റൽ, എന്നീ ടീമുകൾ പങ്കെടുത്തു.

തുടർച്ചയായി രണ്ടാമത്തെ സീസണും മികച്ച രീതിയിൽ സങ്കടിപ്പിക്കാൻ പറ്റിയഥായി സംഘടകർ അറിയിച്ചു.വിജയികൾക്ക് ടൂർണമെന്റ് പ്രായോജകരായ അന്നൊറ ഫർമ, ഫെഡറൽ എക്സ്ചേഞ്ച്, മെഡിക്ലിനിക് , സേഫ് കെയർ , ആഹല്യ ഗ്രൂപ്പ് പ്രതിനിധികൾ ചേർന്നു ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു.