പയ്യന്നൂരിന്റെ വാഴക്കുലക്ക് ഒരു ലക്ഷത്തി രണ്ടായിരം രൂപ : സ്വന്തമാക്കി വേദ ആയുർവേദിക്.
അബുദാബി: കേരള സോഷ്യൽ സെന്റർ ഒരുക്കിയ കേരളോൽസവത്തിന്റെ ഭാഗമായി പയ്യന്നൂർ സൗഹൃദ വേദി അബുദാബി ഘടകം സമ്മാനിച്ച പയ്യന്നൂരിന്റെ ഒരു വാഴക്കുല ലേത്തിൽ പിടിച്ചത് നാലായിരത്തി ഇരുനൂറ് ദിർഹത്തിനാണ് (ഏകദേശം ഒരു ലക്ഷത്തി രണ്ടായിരം രൂപ). ഏറെ വാശിയേറിയ ലേലം വിളിയിൽ വേദ ആയുർവേദിക് എന്ന സ്ഥാപനമാണ് വാഴക്കുല സ്വന്തമാക്കിയത്. കഴിഞ്ഞ രണ്ട് പതീറ്റാണ്ടിലേറെയായി പയ്യന്നൂർ സൗഹൃദ വേദി അബുദാബിയാണ് കേരള സോഷ്യൽ സെന്ററിന് വാഴക്കുല സമ്മാനിച്ചു വരുന്നത്.