PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഗാന്ധിയൻ ആദർശങ്ങൾ എന്നും പ്രസക്തം : ഇന്ത്യൻ അംബാസഡർ

ഗാന്ധിയൻ ആദർശങ്ങൾ എന്നും പ്രസക്തം : ഇന്ത്യൻ അംബാസഡർ

ഗാന്ധിയൻ ആദർശങ്ങൾ എന്നും പ്രസക്തം : ഇന്ത്യൻ അംബാസഡർ

അബുദാബി : ഗാന്ധിയൻ ആദർശങ്ങൾ എക്കാലത്തും പ്രസക്തമാണെന്നും, ആധുനികകാലത്ത് അതിന്റെ പ്രചാരണത്തിന് നവീന മാത്രകകൾ സൃഷ്ടിക്കണമെന്നും പുതുതായി ചുമതലയേറ്റ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ അഭിപ്രായപ്പെട്ടു. ഗാന്ധി സാഹിത്യ വേദി പ്രവർത്തകർ ഇന്ത്യൻ അംബാസ്സഡറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിച്ചത്. പുതുതലമുറക്ക് ഉൾക്കൊള്ളാൻ കഴിയുന്ന രീതിയിൽ, സോഷ്യൽ മീഡിയ വഴി ഗാന്ധിയൻ പ്രചാരണം നടത്താനുള്ള നവീന പദ്ധതികയെക്കുറിച്ചുള്ള ആലോചനകൾ നടത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗാന്ധിസാഹിത്യവേദിയുടെ പ്രവർത്തങ്ങളുടെ വിശദമായ റിപ്പോർട്ട് അംബാസ്സഡർക്ക് സമർപ്പിച്ചു. ഗാന്ധി സാഹിത്യ വേദി പ്രസിഡന്റ് വി.ടി.വി ദാമോദരൻ, പയ്യന്നൂർ ഖാദി ഷാൾ അണിയിച്ച് അംബാസഡറെ ആദരിച്ചു. തന്റെ തിരഞ്ഞെടുത്ത ഇംഗ്ലീഷിലും അറബിയിലുമുള്ള കവിതാ സമാഹാരത്തിന്റെ ആദ്യപ്രതിയും വി.ടി.വി, അംബാസ്സഡർക്ക് നൽകി. ഗാന്ധിസാഹിത്യവേദി ജനറൽ സെക്രട്ടറി എം.യു.ഇർഷാദ്, രഞ്ജിത്ത് പൊതുവാൾ എന്നിവരും സന്ദർശക സംഘത്തിൽ ഉണ്ടായിരുന്നു.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment