സാഹിത്യോത്സവ് പ്രചരണോദ്ഘാടനം നിർവഹിച്ചു.
അബുദാബി: അബുദാബി ഈസ്റ്റ് സോൺ പതിനഞ്ചാമത് എഡിഷൻ കലാലയം സാംസ്കാരിക വേദി സാഹിത്യാത്സവ് പോസ്റ്റർ പ്രകാശിതമായി. മുസ്വഫ എം.ബി.സെഡിൽ നടന്ന പരിപാടിയിൽ ഫാത്തിമ മൂസഹാജി പ്രചരണോദ്ഘാടനം നടത്തി സംസാരിച്ചു. സ്വാഗതസംഘം (കൺവീനർ) കരിംആദവനാട്, (ഫിനാൻസ് കൺവീ)റഹീം ഹാജി പാനൂർ (വൈസ് ചെയർമാൻ) അമീർ ബാഖവി. കൺവീനർമാരായ റിയാസ് പട്ടാമ്പി, ജലാൽ മുത്തനൂർ, ഫാസിൽ സഖാഫി.എന്നിവർ സംബന്ധിച്ചു. നൂതന പ്രചരണ രീതികളാൽ സാഹിത്യോത്സവ് പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനാവശ്യമായ കാര്യങ്ങൾ വരും ദിവസങ്ങളിൽ അവതരിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.