PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIയുഎഇയിൽ കുടുങ്ങിയ യൂറോപ്യൻ പൗരന്മാരെ നാട്ടിലെത്തിച്ച് ഡോ. ഷംഷീർ വയലിലിന്റെ റെസ്പോൺസ് പ്ലസ് ഹോൾഡിംഗ്

യുഎഇയിൽ കുടുങ്ങിയ യൂറോപ്യൻ പൗരന്മാരെ നാട്ടിലെത്തിച്ച് ഡോ. ഷംഷീർ വയലിലിന്റെ റെസ്പോൺസ് പ്ലസ് ഹോൾഡിംഗ്

യുഎഇയിൽ കുടുങ്ങിയ യൂറോപ്യൻ പൗരന്മാരെ നാട്ടിലെത്തിച്ച് ഡോ. ഷംഷീർ വയലിലിന്റെ റെസ്പോൺസ് പ്ലസ് ഹോൾഡിംഗ്

അബുദാബി: വിമാന സർവീസുകൾ തടസ്സപ്പെട്ടതിനെത്തുടർന്ന് യുഎഇയിൽ കുടുങ്ങിപ്പോയ ഇറ്റാലിയൻ പൗരന്മാരടക്കമുള്ള യൂറോപ്യൻ സംഘത്തെ സുരക്ഷിതമായി നാട്ടിലെത്തിച്ച് ഡോ. ഷംഷീർ വയലിലിന്റെ ഉടമസ്ഥതയിലുള്ള റെസ്പോൺസ് പ്ലസ് ഹോൾഡിംഗ് (ആർപിഎം). ആർപിഎമ്മിന്റെ ഉപകമ്പനികളായ ഐകാറ്റ് റെസ്പോൺസ് പ്ലസ്, പ്രൊമിത്യൂസ് മെഡിക്കൽ ഇന്റർനാഷണൽ എന്നിവയുടെ സഹകരണത്തോടെയായിരുന്നു ഈ ജീവകാരുണ്യ ദൗത്യം.
മിഡിൽ ഈസ്റ്റിലെ പ്രമുഖ ആരോഗ്യ സേവന ശൃംഖലയായ ബുർജീൽ ഹോൾഡിംഗ്സ് ചെയർമാനും ആർപിഎം സ്ഥാപകനും ബോർഡ് അംഗവുമായ ഡോ. ഷംഷീർ വയലിലിന്റെ നേതൃത്വത്തിലാണ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ഷാർജയിൽ നിന്ന് ഇറ്റലിയിലെ ബെർഗാമോയിലേക്കായിരുന്നു പ്രത്യേക വിമാനം. മുതിർന്ന പൗരന്മാർ, കൊച്ചു കുട്ടികളുള്ള കുടുംബങ്ങൾ, പ്രത്യേക വൈദ്യസഹായം ആവശ്യമുള്ളവർ എന്നിവരടങ്ങുന്ന സംഘത്തെയാണ് മുൻഗണനാടിസ്ഥാനത്തിൽ നാട്ടിലെത്തിച്ചത്. യാത്രയിലുടനീളം വിദഗ്ധ മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടവും ഉറപ്പാക്കിയിരുന്നു.
യുഎഇയിലെ ഇറ്റാലിയൻ അംബാസഡർ ലോറെൻസോ ഫനാര ഈ ദൗത്യത്തിന് നേതൃത്വം നൽകിയ ആർപിഎം ഗ്രൂപ്പിനും ഡോ. ഷംഷീർ വയലിലിനും പ്രത്യേക നന്ദി രേഖപ്പെടുത്തി. വിമാന സർവീസുകൾ മുടങ്ങിയ സാഹചര്യത്തിൽ വിനോദസഞ്ചാരികളടക്കമുള്ള ഇറ്റാലിയൻ പൗരന്മാർക്ക് നാട്ടിലേക്ക് മടങ്ങാൻ ആർപിഎം നൽകിയ മികച്ച സഹായം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.
ഏതൊരു വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിട്ടിക്കൽ കെയർ സേവനങ്ങൾ നൽകാൻ ആർപിഎം സജ്ജമാണെന്ന് സിഇഒ ഡോ. രോഹിൽ രാഘവൻ പറഞ്ഞു. വിമാന സർവീസുകൾ തടസപ്പെട്ടതിനെ തുടർന്ന് കുടുങ്ങിയവരെ സ്വദേശത്തെത്തിക്കാനും മറ്റു രാജ്യങ്ങളിലുള്ള യുഎഇ സ്വദേശികളെ നാട്ടിലെത്തിക്കാനും അധികൃതരുമായി ചേർന്ന് സജീവമായി പ്രവർത്തിക്കുകായാണ് ആർപിഎം.  യുഎഇയിലെ ഏറ്റവും വലിയ ഓൺസൈറ്റ് ഹെൽത്ത് കെയർ സേവന ദാതാക്കളായ ആർപിഎം, നിലവിൽ മിഡിൽ ഈസ്റ്റ്, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽ സാന്നിധ്യം ശക്തമാക്കി വരികയാണ്.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment