പ്രവാസി സാഹിത്യോത്സവ്: രജിസ്ട്രേഷൻ ആരംഭിച്ചു
അബുദാബി സിറ്റി: കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന പതിനഞ്ചാം എഡിഷൻ അബുദാബി സിറ്റി പ്രവാസി സാഹിത്യോത്സവിൻ്റെ രജിസ്ട്രേഷൻ ആരംഭിച്ചു. കലയുടെ അക്ഷരങ്ങൾ വാക്കുകൾ കൊണ്ട് വിപ്ലവം തീർക്കുന്ന, സൈകത മണ്ണിൽ സർഗ്ഗ വസന്തത്തിന് വേരിറങ്ങിയ നവവിത്തുകൾ പാകുന്നു പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സവ്. പെൻസിൽ ഡ്രോയിങ്, ജലഛായം, കഥാരചന, കവിത രചന, ഭാഷാ കേളി, പ്രബന്ധരചന, ഹൈക്കു, ന്യൂസ് റൈറ്റിംഗ്, മാപ്പിളപ്പാട്ട്, ഉറുദുഗാനം, കവിത പാരായണം, പ്രസംഗം, അറബിക് കാലിഗ്രാഫി തുടങ്ങി 80 ലധികം മത്സരങ്ങളാണ് ഇത്തവണയും മത്സരാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്നത്. അബുദാബി സിറ്റിയിൽ താമസിക്കുന്ന മത്സരാർത്ഥികൾ https://sites.google.com/view/sahityotsav2025 ലിങ്കിൽ രജിസ്റ്റർ ചെയ്യുകയോ, +971 556 885 139, +971 56591 2823, +971 506676 9526 എന്ന നമ്പറുകളിൽ കോൺടാക്റ്റ് ചെയ്യുകയോ ചെയ്യേണ്ടതാണ്.