അബുദാബി മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം ലോഗോ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബി മാർത്തോമ്മാ ഇടവകയുടെ കൊയ്ത്തുൽവത്തിനായി തയ്യാറാക്കിയ പ്രത്യേക ലോഗോ പ്രകാശനം ചെയ്തു. ഇടവക വികാരി റവ. ജിജോ സി ഡാനിയേൽ , സഹവികാരി ബിജോ എബ്രഹാം തോമസ് എന്നിവരാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. ജനറൽ കൺവീനർ ഇ ജെ ഗീവർഗീസ് , ജോയിന്റ് കൺവീനർ ബെൻ എബി തോമസ്, സെക്രട്ടറി മാത്യു ജോർജ് , ട്രസ്റ്റിമാരായ വര്ഗീസ് മാത്യു , എബി ജോൺ, പബ്ലിസിറ്റി കമ്മറ്റി കൺവീനർ അഡ്വ. സിൽസി റേച്ചൽ സാമുവൽ, ലോഗോ ഡിസൈനർ ജോഷ്വ മാത്യു വർഗീസ്, ബിജു വർഗീസ്, എന്നിവർ പങ്കെടുത്തു.