PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIതൃശൂർ ജില്ലാ മഹല്ല് പ്രതിനിധി സംഗമം അബുദാബിയിൽ; പ്രവാസി പങ്കാളിത്തം ഉറപ്പാക്കാൻ ആഹ്വാനം

തൃശൂർ ജില്ലാ മഹല്ല് പ്രതിനിധി സംഗമം അബുദാബിയിൽ; പ്രവാസി പങ്കാളിത്തം ഉറപ്പാക്കാൻ ആഹ്വാനം

തൃശൂർ ജില്ലാ മഹല്ല് പ്രതിനിധി സംഗമം അബുദാബിയിൽ; പ്രവാസി പങ്കാളിത്തം ഉറപ്പാക്കാൻ ആഹ്വാനം

അബുദാബി: തൃശൂർ ജില്ലയിലെ മഹല്ല് സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി പ്രവാസി പ്രതിനിധികളുടെ സംഗമം യുഎഇ തലസ്ഥാനമായ അബുദാബിയിൽ സംഘടിപ്പിച്ചു. ഐ.സി.എഫ്. അബുദാബി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ലയിലെ വിവിധ മഹല്ലുകളിൽ നിന്നുള്ള പ്രവാസി പ്രതിനിധികൾ പങ്കെടുത്തു. “മഹല്ല് ശാക്തീകരണം പ്രവാസികളുടെ ബാധ്യത” എന്ന വിഷയത്തിൽ നടന്ന സംഗമത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത അഡ്വ. യു.കെ. ജാഫർ ഖാൻ മതിലകം ഓറിയന്റേഷൻ ക്ലാസ്സിന് നേതൃത്വം നൽകി. മഹല്ലുകളുടെയും സമൂഹത്തിൻ്റെയും പുരോഗതിയിൽ പ്രവാസികൾ നൽകുന്ന പങ്ക് നിർണായകമാണ്. മഹല്ല് ഭരണകാര്യങ്ങളിൽ പ്രവാസി കമ്മിറ്റികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കണമെന്നും, സാമ്പത്തിക സഹായം നൽകുന്ന ദാതാക്കളായി മാത്രം പ്രവാസികൾ ഒതുങ്ങി നിൽക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ ഇ.പി. മൂസ ഹാജി സംഗമം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പ്രവാസികൾ നേരിടുന്ന വിവിധ ആശങ്കകൾക്ക് മഹല്ല് കമ്മിറ്റികൾ അടിയന്തരമായി ഇടപെടലുകൾ നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സ്വാഗത സംഘം ചെയർമാൻ ശൗകത്ത് പി.സി. അദ്ധ്യക്ഷത വഹിച്ചു.മർകസ് ഗ്ലോബൽ കൗൺസിൽ ചെയർമാൻ ഉസ്മാൻ സഖാഫി തിരുവത്ര മുഖ്യപ്രഭാഷണത്തിൽ, നൂറ്റാണ്ടുകളായി നിലനിൽക്കുന്ന മഹല്ല് സംവിധാനം തനിമയും ഐക്യവും നിലനിർത്തി മുന്നോട്ട് പോകണമെങ്കിൽ നാട്ടിലെ ഭരണകർത്താക്കളും പ്രവാസികളും മുതിർന്നവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണം എന്ന് പറഞ്ഞു. രാഷ്ട്രീയപരമായ വേർതിരിവുകളില്ലാതെ എല്ലാ മഹല്ല് നിവാസികളും സൗഹാർദ്ദപരമായ മുന്നേറ്റം നടത്തണം. എങ്കിൽ മാത്രമേ മഹല്ല് ആഗ്രഹിക്കുന്ന പുരോഗതി കൈവരിക്കുകയുള്ളൂവെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. കൺവീനർ യു.കെ.എം. ബഷീർ പത്തായക്കാട് സ്വാഗതവും എസ്.എം. കടവല്ലൂർ നന്ദിയും പറഞ്ഞു. വിവിധ മഹല്ല് ഭാരവാഹികൾ ആശംസകൾ നേർന്നു. പങ്കെടുത്ത പ്രതിനിധികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അബ്ദുറസാഖ് കൊച്ചന്നൂർ, ഷംസുദ്ധീൻ ഹാജി അന്തിക്കാട്, ഷെറിൻ ഞമനങ്ങാട്, മുഹമമുണ്ണിഹാജി, ലത്തിഫ് ഹാജി തിരുവത്ര, ഹിജാസ്, ഹബീബ് പടിയത്ത്, ഇസ്ഹാഖ്, ഹഫീസ് മുന്നുപീടിക, സിറാജ് എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment