മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തിന് തുടക്കം.
അബുദാബി: മുഖ്യമന്ത്രി പിണറായി വിജയന്റെ യു.എ.ഇ സന്ദര്‍ശനത്തിന് തുടക്കമായി. ശനിയാഴ്ച പുലര്‍ച്ചയോടെ അദ്ദേഹം യു.എ.ഇ തലസ്ഥാനമായ അബുദാബിയില്‍ എത്തി. അല്‍ ബത്തീന്‍ വിമാനത്താവളത്തില്‍ യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിങ് ആന്റ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാര്‍, പ്രവാസി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു.

സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍, ചീഫ് സെക്രട്ടറി എ. ജയതിലക് തുടങ്ങിയവര്‍ മുഖ്യമന്ത്രിയുടെ സംഘത്തിലുണ്ട്. ശനിയാഴ്ച വൈകുന്നേരം നടക്കുന്ന ചാനല്‍ പരിപാടിയില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രി ഞായറാഴ്ച വൈകുന്നേരം പ്രവാസികളെ അഭിസംബോധന ചെയ്യും. യുഎഇ സന്ദര്‍ശനത്തോടെ മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനം പൂര്‍ത്തിയാകും. സൗദി അറേബ്യ കൂടി സന്ദര്‍ശിക്കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും ഇതുവരെ കേന്ദ്രാനുമതി ലഭിച്ചിട്ടില്ല.