PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIലോകരുചികളെ വരവേറ്റ് യുഎഇ ; ലുലു വേൾഡ് ഫുഡ് ഫെസ്റ്റിന് തുടക്കമായി

ലോകരുചികളെ വരവേറ്റ് യുഎഇ ; ലുലു വേൾഡ് ഫുഡ് ഫെസ്റ്റിന് തുടക്കമായി

ലോകരുചികളെ വരവേറ്റ് യുഎഇ ; ലുലു വേൾഡ് ഫുഡ് ഫെസ്റ്റിന് തുടക്കമായി

അബുദാബി : ആഗോള രുചിവൈവിധ്യങ്ങളും ഭക്ഷ്യഉത്പന്നങ്ങളുമായി ലുലു വേൾഡ് ഫുഡ് ഫെസ്റ്റിന് തുടക്കമായി. വ്യത്യസ്ഥമാർന്ന രുചികൂട്ടുകൾ ഭക്ഷ്യവിഭവങ്ങൾ ലോകത്തെ വിവിധയിടങ്ങളിൽ നിന്നുള്ള ഭക്ഷ്യ ഉത്പന്നങ്ങൾ, ലൈവ് പാചക സെഷനുകൾ, വിനോദ പരിപാടികൾ എന്നിവയുമായി ഭക്ഷണപ്രിയർക്കായി ഏറ്റവും മികച്ച ഫെസ്റ്റിനാണ് യുഎഇയിലെ ലുലു സ്റ്റോറുകളിൽ തുടക്കമായിരിക്കുന്നത്.

അബുദാബി ഖാലിദിയ്യ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ലുലു വേൾഡ് ഫുഡ് ലോഞ്ച് ചെയ്തു. ഫെസ്റ്റിന്റെ ഭാ​ഗമായി വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങളാണ് ലുലു സ്റ്റോറുകളിൽ ലഭ്യമാക്കിയിട്ടുള്ളത്. കൂടാതെ പഴം പച്ചക്കറി ഇറച്ചി ഉത്പന്നങ്ങളുടെ വിപുലമായ ശേഖരവും ഒരുക്കിയിട്ടുണ്ട്. കിച്ചൺ അപ്ലെയൻസുകൾക്ക് 50 ശതമാനം വരെ ഓഫറും ലഭ്യമാണ്. ഡിന്നർവെയർ, എയർ ഫ്രയർ, മൈക്രോവെൻ, സമൂത്തി മേക്കേഴ്സ് അടക്കം നിരവധി ഉത്പന്നങ്ങൾക്ക് ഏറ്റവും മികച്ച ഓഫറുകളാണ് ഉള്ളത്.

പാചകമികവ് വിളിച്ചോതി, ലോകത്തെ വിവിധയിടങ്ങളിൽ നിന്നുള്ള മുൻനിര ഷെഫുകൾ നയിക്കുന്ന ലൈവ് കുക്കിങ്ങ് സെഷനുകളും ലുലു വേൾഡ് ഫുഡ് വീക്കിന്റെ ഭാ​ഗമായുണ്ട്. ലുലു ഓൺലൈൻ ആപ്പിലും വെബ്സ്റ്റോറിലും ഫെസ്റ്റിന്റെ ഭാ​ഗമായുള്ള ഓഫറുകളുണ്ട്. മാസ്റ്റർകാർഡ് ക്രെഡിറ്റ് കാർഡുകളിൽ ഓൺലൈൻ പർച്ചേസ് ചെയ്യുന്നവർക്ക് ഇരുപത് ശതമാനം വരെ അധിക ഓഫറുമുണ്ട്

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment