PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅഹല്യ ഗ്ലോബൽ ആയുർവേദ മീറ്റ് അബുദാബിയിൽ നടന്നു.

അഹല്യ ഗ്ലോബൽ ആയുർവേദ മീറ്റ് അബുദാബിയിൽ നടന്നു.

അഹല്യ ഗ്ലോബൽ ആയുർവേദ മീറ്റ് അബുദാബിയിൽ നടന്നു.

അബുദാബി: അഹല്യ മെഡിക്കൽ ഗ്രൂപ്പ് ഒരുക്കിയ അഹല്യ ഗ്ലോബൽ ആയുർവേദ മീറ്റ് അബുദാബിയിൽ നടന്നു. ആരോഗ്യവിഭാഗത്തിന്റെ അംഗീകാരത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള നൂറിലേറെ ആയുർവേദ, ഹോമിയോ ഡോക്ടർമാരും തെറാപ്പിസ്റ്റുകളും പങ്കെടുത്തു. മുസഫ അഹല്യ ആശുപത്രി കോൺഫറൻസ് ഹാളിൽ ആണ് പരിപാടി നടന്നത്. ആയുർവേദ, ഹോമിയോ വിഭാഗങ്ങൾക്കായി യുഎഇയിലെ ആദ്യ തുടർ മെഡിക്കൽ വിദ്യാഭ്യാസ പദ്ധതിയായിട്ടാണ് മീറ്റ് ഒരുക്കിയത്.

സായിദ് ഹെർബൽ സെന്റർ ആക്ടിങ് ഡയറക്ടർ ഡോക്ടർ ഗാനം അൽ ഹസനി , ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി അർപിത് ജെയിൽ, അഹല്യ മെഡിക്കൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോക്ടർ വി.എസ്. ഗോപാൽ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. സമ്മേളനത്തിൽ പങ്കെടുക്കുന്ന ഡോക്ടർമാർക്കും തെറപ്പിസ്റ്റുകൾക്കും തുടർവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള 5 സിഎംഇ മണിക്കൂർ രേഖപ്പെടുത്തി.

ഓട്ടിസവും ആയുർവേദവും, മാനസികാരോഗ്യ പരിപാലനം, നൂതന ഹോമിയോ ചികിത്സാ രീതികൾ, സന്ധിരോഗ ചികിത്സയിൽ റേഡിയോളജിയുടെ പങ്ക്, സ്ത്രീരോഗ പരിപാലനം, ത്വക് രോഗങ്ങളും പഞ്ചകർമയും തുടങ്ങി വിവിധ വിഷയങ്ങളിൽ പ്രമുഖ ഡോക്ടർമാർ പ്രബന്ധം അവതരിപ്പിച്ചു. ആധുനിക ലോകത്ത് വ്യത്യസ്ത ചികിത്സാ രീതികൾ സമന്വയിപ്പിക്കുന്നതിന്റെ പ്രാധാന്യവും ഗവേഷണവും സമ്മേളനം ചർച്ച ചെയ്തു.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment