PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIമാധ്യമ പ്രവര്‍ത്തകര്‍ക്ക് അഹല്യ ഗ്രൂപ്പിന്റെ ആരോഗ്യ പ്രിവിലേജ് കാര്‍ഡ്  

മാധ്യമ പ്രവര്‍ത്തകര്‍ക്ക് അഹല്യ ഗ്രൂപ്പിന്റെ ആരോഗ്യ പ്രിവിലേജ് കാര്‍ഡ്  

മാധ്യമ പ്രവര്‍ത്തകര്‍ക്ക് അഹല്യ ഗ്രൂപ്പിന്റെ ആരോഗ്യ പ്രിവിലേജ് കാര്‍ഡ്  

അബുദാബി : ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്തുന്നതിനായി അഹല്യ ഹോസ്പിറ്റലിൻറെ ഹെൽത്ത് പ്രവില്ലേജ് കാർഡ് മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ ഇന്ത്യൻ മീഡിയ അബുദാബി അംഗങ്ങൾക്ക് നൽകി. മുസഫയിലെ അഹല്യ ആശുപത്രിയിൽ വച്ചാണ് ഹെൽത്ത്  കാർഡ് പുറത്തിറക്കിയത്.  യുഎഇ യിലുള്ള എല്ലാ അഹല്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ഇമ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും പ്രത്യേക ആരോഗ്യ സേവനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനായി പ്രിലേജ് കാർഡ് ഉപയോഗിക്കാം. അഹല്യ മെഡിക്കൽ ഗ്രൂപ്പ് സീനിയർ മാനേജർ ഓപ്പറേഷൻസ് സൂരജ് പ്രഭാകരൻ, അഡ്മിസ്ട്രേഷൻ മാനേജർ ഉമേഷ് , മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരിൽ നിന്നും ഇന്ത്യൻ മീഡിയ അബുദാബി പ്രസിഡണ്ട് സമീർ കല്ലറ, ജനറൽ സെക്രട്ടറി റാഷിദ് പൂമാടം മറ്റു മാധ്യമ പ്രവര്‍ത്തകരും സംയുക്തമായി കാര്‍ഡ് ഏറ്റു വാങ്ങി.  വിവിധ ഹെല്‍ത്ത് പാക്കേജുകളും പ്രിവിലേജ് കാര്‍ഡില്‍ ഉള്‍പ്പെടും. കാര്‍ഡ് ഉടമയുടെ  പങ്കാളി, മക്കൾക്കും കാര്‍ഡിന്‍റെ സേവനങ്ങള്‍ ലഭ്യമാകും.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment