PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIകേരളം പിറവി ദിനത്തിൽ കേരളത്തിന് പ്രവാസലോകത്തു നിന്നുള്ള സംഗീത സമർപ്പണവുമായി ഒരുകൂട്ടം കലാകാരന്മാർ 

കേരളം പിറവി ദിനത്തിൽ കേരളത്തിന് പ്രവാസലോകത്തു നിന്നുള്ള സംഗീത സമർപ്പണവുമായി ഒരുകൂട്ടം കലാകാരന്മാർ 

കേരളം പിറവി ദിനത്തിൽ കേരളത്തിന് പ്രവാസലോകത്തു നിന്നുള്ള സംഗീത സമർപ്പണവുമായി ഒരുകൂട്ടം കലാകാരന്മാർ 

അബുദാബി: കേരളം പിറവിയുടെ ഭാഗമായി “ഏകം എന്റെ കേരളം”  എന്ന സംഗീത വിരുന്നൊരുക്കി അബുദാബിയിലെ ഒരു കൂട്ടം കലാകാരൻമാർ. മലയാള സംഗീതലോകത്തെ പ്രഗത്ഭരാണ് അണിനിരക്കുന്നത്. ഫോറസ് മീഡിയയും ആർ ഈ ഫൺ വില്ലയും ചേർന്ന് മലയാളികൾക്കായി, കേരളത്തിനായി സംഗീത സമർപ്പണം ഒരുക്കുന്നത്. ഷോബി കണ്ണങ്കാറ്റിന്റെ വരികൾക്ക് മെജോ ജോസഫ് ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. മധു ബാലകൃഷ്ണൻ , സിതാര കൃഷ്ണകുമാർ, നജിം അർഷാദ് , ചിത്ര അരുൺ,മെജോ ജോസഫ് , വിഷ്ണു ഗോപാൽ വി എസ് , ഹംബിൾ മനു , മഞ്ജുഷ , റെനിമോൾ റൊണസ് , റൊണസ്  ജെ ആലപ്പാട്ട് , റോജസ് ജെ ആലപ്പാട്ട് എന്നിവരാണ് ഗാനം ആലപിച്ചിരിയ്ക്കുന്നത്.
കേരളത്തിന്റെ ഭംഗി നൂതന എ ഐ ദൃശ്യമികവോടെയാണ് സംഗീത വിരുന്നിലൂടെ ഒരുങ്ങുന്നത്. കേരളത്തിന്റെ ആത്മാവിനെയും സൗന്ദര്യത്തെയും മനോഹരമായി വിഡിയോയിൽ ആവിഷ്കരിച്ചിട്ടുണ്ട്. കായലും, വയലുകളും, മഞ്ഞുമൂടിയ മലനിരകളും, കുന്നുകളും നിറഞ്ഞുനിൽക്കുന്ന കേരളമാണ് വിഡിയോയിൽ കാണാൻ സാധിക്കുക. റൊണസ്  ജെ ആലപ്പാട്ട് , റോജസ് ജെ ആലപ്പാട്ട് എന്നിവരാണ് ഈ സംഗീത ദൃശ്യ ആശയത്തിന് പിന്നിൽ പ്രവർത്തിച്ചത്. കേരളത്തിന്റെ മനോഹരമായ  ഭൂപ്രകൃതികളും സാംസ്കാരിക സൗന്ദര്യവും പ്രതിഫലിപ്പിക്കുന്നതാണ് സംഗീത വിഡിയോ
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment