PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIടീം അസുരയുടെ രണ്ടാമത്തെ മെഗാ ഷോ ”അസുര ബീറ്റ് സാഗ ചാപ്റ്റർ 2” നവംബർ ഏഴിന്

ടീം അസുരയുടെ രണ്ടാമത്തെ മെഗാ ഷോ ”അസുര ബീറ്റ് സാഗ ചാപ്റ്റർ 2” നവംബർ ഏഴിന്

ടീം അസുരയുടെ രണ്ടാമത്തെ മെഗാ ഷോ ”അസുര ബീറ്റ് സാഗ ചാപ്റ്റർ 2” നവംബർ ഏഴിന്

അബുദാബി: ടീം അസുരയുടെ രണ്ടാമത്തെ മെഗാ ഷോ അസുര ബീറ്റ് സാഗ ചാപ്റ്റർ-2 നവംബർ ഏഴ് വെള്ളിയാഴ്ച അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്ററിൽ വൈകിട്ട് 6 മുതൽ 10 വരെ നടക്കും. മെഗാ ഷോയോയുടെ മെന്റർ പോസ്റ്റർ അരുൺരാജ് കലാനിലയവും  എ.എം.അൻസാറും ചേർന്ന് പുറത്തിറക്കി. ചടങ്ങിൽ സമാജം ജനറൽ സെക്രട്ടറി  സുരേഷ്‌കുമാർ, അബുദാബി 24 സെവൻ ചീഫ് എഡിറ്റർ സമീർ കല്ലറ, സമാജം ആർട്സ് സെക്രട്ടറി ജാസിർ, അസുര ടീം അംഗങ്ങൾ തുടങ്ങി നിരവധിപേർ പങ്കെടുത്തു. കലയോടുള്ള സമർപ്പണവും പാരമ്പര്യത്തിന്റെയും നവീനതയുടെയും സുന്ദരമായ ആവിഷ്കാരങ്ങളും കോർത്തിണക്കിയാണ് ബീറ്റ് സാഗ അരങ്ങിലെത്തുന്നത്. അസുര വാദ്യമായ ചെണ്ടയിൽ ചെമ്പട, ശിങ്കാരി മേളങ്ങളും ആധുനിക വദ്യോപകരണങ്ങളും സമന്വയിപ്പിച്ച് താളലയം തീർക്കുമ്പോൾ ആരാധകർക്ക് വേറിട്ട അനുഭവമായിരിക്കും.
അരുൺരാജ് കലാനിലയത്തിന്റെ നേതൃത്വത്തിൽ 2023ൽ തുടങ്ങിയ ടീം അസുര ഇന്ന് യുഎയിലെ അറിയപ്പെടുന്ന മ്യൂസിക് ബാൻഡുകളിൽ ഒന്നാണ്. വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്തുവരുന്നവരും വിദ്യാർഥികളും വീട്ടമ്മമാരും അടങ്ങുന്ന നൂറോളം കലാകാരന്മാരാണ് ആസ്വാദകർക്ക് അവിസ്മരണീയ ദൃശ്യവിരുന്നൊരുക്കുക. അരുൺരാജിനൊപ്പം ജാസ്മിൻ, ശ്യാം പൂവത്തൂർ,ജയൻ മൈനാകം, ജാസിർ ബിൻ സലിം, അരുൺ ശ്യാം, എന്നിവരാണ് ഈ മെഗാ ഷോക്ക് നേതൃത്വം നൽകുന്നത്. പ്രവേശനം സൗജന്യമാണ്.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment