മെമ്പർഷിപ്പ് കാർഡ് ഹയ്യാക്ക് പുറത്തിറക്കി
ദുബായ് : കാസർഗോഡ് ജില്ലയിലെ ചിത്താരി ഹസീന ആർട്സ് & സ്പോർട്സ് ക്ലബ്ബ് മിഡിലീസ്റ്റ് കമ്മിറ്റിയുടെ 2025-26 വർഷത്തെ മെമ്പർഷിപ്പ് കാർഡ് ഹയ്യാക്ക് എന്ന പുതിയ നാമത്തിൽ പുറത്തിറക്കി. ദുബൈയിൽ നടന്ന ചടങ്ങിൽ മുൻ ഇന്ത്യൻ ഫുട്ബോൾ താരം മുഹമ്മദ് റാഫിയുടെ സാനിധ്യത്തിൽ ക്ലബ്ബ് രക്ഷാധികാരി ബഷീർ മൊബാഷ്, മുജീബ് മെട്രോക്ക് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ഹസ്സൻ യാഫ, മിഡിലീസ്റ്റ് പ്രസിഡന്റ് ജലീൽ മെട്രോ, സെക്രട്ടറി ജാഫർ ബേങ്ങച്ചേരി, ട്രഷറർ ഇസ്മായിൽ തൈവളപ്പിൽ, കരീം സിബി, താജുദ്ധീൻ അക്കെരെ, സൈനുദ്ധീൻ ടീവി, മൂസ എകെട്ടി, അൻവർ സിബി , അഷ്‌റഫ് ടീവി , റൗഫ് തുടങ്ങിയവർ സംബന്ധിച്ചു.