അബുദാബി മലയാളി സമാജം X’ADMS മെംബേർസ് കുടുംബസംഗമം സെപ്റ്റംബർ 20ന് എറണാകുളത്ത്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തൊഴിൽ തേടി അബുദാബിയിൽ എത്തിയ ഒരുപാടു പേരെ സമാജം എന്ന ഒരു കുടക്കീഴിൽ ഒരുമിച്ചു കൂട്ടി. സമാജത്തിന്റെ ദൈന്യദിന പ്രവർത്തനങ്ങളിൽ പ്രവർത്തിച്ചവർക്ക് നാട്ടിൽ ഒരുമിച്ചു കൂടാൻ വേദികൾ ഇല്ലാതെ ആയി അങ്ങിനെ ഇരിക്കെ സമാജത്തിന്റെ പ്രവർത്തകരെ ഒരുമിപ്പിക്കാൻ ഒരു വാട്സാപ്പ് കൂട്ടായ്മ ക്കു തുടക്കം കുറിച്ചത്.

പ്രവാസജീവിതത്തിലെ മധുരസ്മരണകൾ പങ്കുവെക്കുവാൻ പരസ്പരം വീണ്ടും കാണുവാനും സ്നേഹം പങ്കിടാനും ഓർമ്മകൾ അയവിറക്കാനും സെപ്റ്റംബർ 20 ശനിയാഴ്ച രാവിലെ 10 മണിമുതൽ വൈകുന്നേരം 5 മണിവരെയുള്ള ഒരു ദിവസത്തെ വിവിധ പരിപാടികളോടെ X’ADMS (കുടുംബ സംഗമം) നടത്തുവാൻ കോർഡിനേഷൻ ടീം തീരുമാനിച്ചിരിക്കുന്നു. ഗോകുലം പാർക്ക് ഹോട്ടൽ, എറണാകുളം ഈ കുടുംബ സംഗമത്തിന് പങ്കുചേരാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രെജിസ്റ്റർ ചെയ്യണം.
രെജിസ്ട്രേഷൻ ചെയ്യുവാൻ ബന്ധപ്പെടുക.(പള്ളിക്കൽ ഷുജാഹി മൊബൈൽ നമ്പർ: +91 94956 26583). കോർഡിനേഷൻ കമ്മറ്റി: സക്കീർ അമ്പലത്ത്, പള്ളിക്കൽ ഷുജാഹി, ബോബൻ ജോസഫ്, ടി. എ. നാസർ, ഹമീദ് അഞ്ചങ്ങാടി, കെ.ഉമ്മർ, സീ. അബ്ദുൽഖാദർ, കല്യാൺ കൃഷ്ണ, ആർ.വി. മുഹമ്മദ് കുട്ടി,പി എം ജേക്കബ്.