PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIമലയാളം മിഷൻ അബുദാബി പഠനോത്സവം; സമ്പൂർണ്ണ വിജയം…. പുതിയ ബാച്ച് സെപ്തംബർ ആദ്യവാരത്തിൽ

മലയാളം മിഷൻ അബുദാബി പഠനോത്സവം; സമ്പൂർണ്ണ വിജയം…. പുതിയ ബാച്ച് സെപ്തംബർ ആദ്യവാരത്തിൽ

മലയാളം മിഷൻ അബുദാബി പഠനോത്സവം; സമ്പൂർണ്ണ വിജയം…. പുതിയ ബാച്ച് സെപ്തംബർ ആദ്യവാരത്തിൽ

അബുദാബി: മലയാളം മിഷൻ അബുദാബിചാപ്റ്ററിനു കീഴിൽ സൗജന്യമായി മലയാളം പഠിച്ചുവരുന്ന വിദ്യാർത്ഥികൾക്കായി നടത്തിയ ഏഴാമത് പഠനോത്സവത്തിന്റെ ഫലങ്ങൾ പ്രഖ്യാപിച്ചു. പഠനോത്സവസത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചുകൊണ്ട് ഒരിക്കൽ കൂടി അബുദാബി ചാപ്റ്റർ നൂറുമേനി വിജയം കരസ്ഥമാക്കിയിരിക്കുകയാണ്.അബുദാബി ചാപ്റ്ററിനു കീഴിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കേരള സോഷ്യൽ സെന്റർ, അബുദാബി മലയാളി സമാജം, അബുദാബി സിറ്റി, ഷാബിയ, അൽ ദഫ്‌റ എന്നീ മേഖലകളിൽ നിന്നായി 189 വിദ്യാർത്ഥികളായിരുന്നു പഠനോത്സവത്തിൽ പങ്കെടുത്തത്.
129 കണിക്കൊന്ന വിദ്യാർത്ഥികളിൽ 89 പേർ എ പ്ലസും 22 എ ഗ്രേഡും 5 ബി പ്ലസും 4 ബിയും 9 സി പ്ലസും നേടി. കേരള സോഷ്യൽ സെന്റർ മേഖലയിൽ നിന്നും പങ്കെടുത്ത ഫർഹാൻ ഹിഷാം, ജോഷ്വ റെജീസ്, ഷമ്മ ഷമീർ, അബുദാബി മലയാളി സമാജം മേഖലയിൽ നിന്നും തന്മയ ശ്രീജിത്ത്, അബുദാബി സിറ്റി മേഖലയിൽ നിന്നും ഫാത്തിമ നസ്മ, ഷസ്‍ഫ ഫാത്തിമ എന്നീ വിദ്യാർത്ഥികൾ നൂറിൽ നൂറ് മാർക്ക് വാങ്ങിക്കൊണ്ട് മികച്ച വിജയം കരസ്ഥമാക്കി.
38 സൂര്യകാന്തി വിദ്യാർത്ഥികളിൽ  18 പേർ എ പ്ലസും 18 എ ഗ്രേഡും 2 ബി പ്ലസും നേടിയപ്പോൾ 22 ആമ്പൽ വിദ്യാർത്ഥികളിൽ 4 പേർ എ പ്ലസും 11 എ ഗ്രേഡും 6 ബി പ്ലസും ഒരു ബിയും 9 സി പ്ലസും നേടി.
അബുദാബി ചാപ്റ്ററിനു കീഴിൽ ഏഴാമത് കണിക്കൊന്ന പഠനോത്സവവും ആറാമത് സൂര്യകാന്തി പഠനോത്സവവും മൂന്നാമത് ആമ്പൽ പഠനോത്സവവുമാണ് ഇത്തവണ നടന്നത്. മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കടയും രജിസ്ട്രാർ ഇൻ ചാർജ് എം. വി. സ്വാലിഹയും സംയുക്തമായാണ് പഠനോത്സവഫലം പ്രഖ്യാപിച്ചത്.അബുദാബി ചാപ്റ്ററിനു കീഴിൽ നിലവിൽ 103 സെന്ററുകളിലായി 116 അധ്യാപകരുടെ 2085 വിദ്യാർത്ഥികൾ മാതൃഭാഷയുടെ മാധുര്യം സൗജന്യമായി നുകർന്നുവരുന്നു. കണിക്കൊന്നയുടെ പുതിയ ബാച്ചുകളും, പഠനോത്സവങ്ങളിൽ വിജയികളായവർക്കുള്ള സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി ക്ലാസുകളും സെപ്തംബർ ആദ്യവാരത്തിൽ ആരംഭിക്കുമെന്ന്   ചാപ്റ്റർ പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടിയും സെക്രട്ടറി ബിജിത് കുമാറും അറിയിച്ചു.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment