PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി കേരള സോഷ്യൽ സെന്ററിന് പുതിയ വനിതാ നേതൃത്വം.

അബുദാബി കേരള സോഷ്യൽ സെന്ററിന് പുതിയ വനിതാ നേതൃത്വം.

അബുദാബി കേരള സോഷ്യൽ സെന്ററിന് പുതിയ വനിതാ നേതൃത്വം.

അബുദാബി: കേരള സോഷ്യൽ സെന്റർ വനിതാ ജനറൽ ബോഡിയിൽ വെച്ച് സെന്ററിന്റെ 2025 – 2026 പ്രവർത്തനകാലയളവിലേക്കുള്ള വനിതാവിഭാഗത്തെ തെരഞ്ഞെടുത്തു. സെന്റർ ഭരണസമിതി അംഗമായ സ്മിത ധനേഷിനെ ജനറൽ കൺവീനറായും, റീന നൗഷാദ്, സബിത എസ്. നായർ, ഹിമ നിധിൻ, നാസിയ ഗഫൂർ, ശ്രീജ ആൻ വർഗ്ഗീസ് എന്നിവരെ കൺവീനർമാരായും തെരഞ്ഞെടുത്തു. അനു ജോണിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡിയിൽ കൺവീനർ ഗീത ജയചന്ദ്രൻ 2024 – 2025 പ്രവർത്തന വർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ പ്രിയ ബാലു, ഷൽമ സുരേഷ്, നസീമ അലി എന്നിവർ സംസാരിച്ചു. ജോ. കൺവീനർ പ്രിയങ്ക പ്രിയങ്ക സൂസൻ മാത്യു അനുശോചനപ്രമേയം അവതരിപ്പിച്ചു. കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ടി. കെ. മനോജ്, ജനറൽ സെക്രട്ടറി സജീഷ് നായർ, വൈസ് പ്രസിഡന്റ് ആർ. ശങ്കർ എന്നിവർ ആശംസകൾ നേർന്നു. ജോയിന്റ് കൺവീനർ നാസിയ ഗഫൂർ സ്വാഗതവും പുതുതായി തെരഞ്ഞെടുക്കപ്പെട്ട കൺവീനർ സബിത എസ്. നായർ നന്ദിയും രേഖപ്പെടുത്തി.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment