അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിൽ വിപുലമായ രീതിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
അബുദാബി:അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിൽ വിപുലമായ രീതിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിൽ പ്രസിഡന്റ് ജയചന്ദ്രൻ നായർ രാഷ്ട്രപിതാവിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം ദേശീയ പതാക ഉയർത്തി. ഐ എസ് സി രക്ഷാധികാരിയും, എസ് എഫ് സി ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ കെ മുരളീധരൻ ഉൾപ്പെടെ പ്രമുഖ വ്യക്തികൾ ചടങ്ങിന് സാക്ഷിയായി.വിവിധ പരിപാടികളോടെയാണ് യു എ ഇ യിലെ സംഘടനകളും കൂട്ടായ്മകളും ആഘോഷിച്ചത്.
