മലികുൽ മുളഫർ അവാർഡ് കാന്തപുരത്തിന് സമ്മാനിക്കും
അബുദാബി : പ്രവാചക ദർശന പ്രചാരണങ്ങളുടെയും പ്രകീർത്തന വ്യാപനത്തിന്റെയും വഴിയിൽ വിശിഷ്ട സേവനങ്ങൾ കാഴ്ചവെച്ച പ്രമുഖ വ്യക്തിത്വങ്ങൾക്ക് വിഖ്യാത പ്രവാചക സ്നേഹിയും രാജവുമായി രുന്ന മലിക്കുല്‍ മുളഫറിന്റെ സ്മരണാർത്ഥം പൊന്നാനി അസ്സുഫ ദർസ് നൽകുന്ന മലികുൽ മുളഫർ അവാർഡ് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം അബൂബക്കർ മുസ്ലിയാർക്ക് സമ്മാനിക്കുമെന്ന് അവാർഡ് കമ്മിറ്റി മുഖ്യ രക്ഷാധികാരിയും യു എ ഇ പ്രസിഡന്റിന്റെ മത കാര്യ പദേഷ്ടാവുമായ സയ്യിദ് അലി യ്യുൽ ഹാഷി അബുദാബി അൽ കസ്നാ മജിലിസിൽ നടന്ന ചടങ്ങിൽ പ്രഖ്യാപിച്ചു. ലോക പ്രശസ്ത മുസ്ലിം ഭരണാധി കാരിയും ഏറ്റവും വലിയ പ്രവാചക അനുരാഗിയും ആയിരുന്ന മലിക്കുൽ മുളഫ്ഫറിന്റെ സ്മരണാർത്ഥം അസ്സുഫാ ഫൌണ്ടേഷൻ ആണ് അവാർഡ് ഏർപ്പെടുത്തിയത്. സെപ്തമ്പർ 19 പൊന്നാനി കടപ്പുറത്ത് നടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മീലാദ് സമ്മിറ്റ് മലികുൽ മുളഫർ മജ്ലിസിൽ അവാർഡ് ഇന്ത്യൻ ഗ്രാൻഡ് മുഫ്തിക്ക് സമ്മാനിക്കും അവാർഡ് പ്രഖ്യാപന ചടങ്ങിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ജഅഫർ സഖാഫി കൈപമംഗലം, അബുദാബി മർകസ് പ്രസിഡന്റ് ഉസ്മാൻ സഖാഫി എന്നിവർ സംബന്ധിച്ചു.